പട്ടാപ്പകൽ കടയിൽ മോഷണം : നിരവധി മോഷണ കേസിലെ പ്രതി അറസ്റ്റിൽ
പട്ടാപ്പകൽ കടയിൽ കയറി മോഷണം നടത്തി നിരവധി മോഷണ കേസിലെ പ്രതി പിടിയിൽ. ഇരിട്ടി വിളമനം സ്വദേശി കുരുവിക്കാട്ടിൽ സജു (39) വിനെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്.പി.പി.ബാലകൃഷ്ണൻ നായരുടെ പ്രത്യേക അന്വേഷണത്തിലെ എസ്.ഐ.എം.പി.വിജയകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ രജീഷ് കൊടക്കാട് ,ജ്യോതിഷ്, പ്രണവ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോഷണത്തിന് ശേഷം കാഞ്ഞങ്ങാട് ആവിക്കരയിലെ വാടക ക്വാട്ടേർസിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് മോഷ്ടാവിനെ പിടികൂടിയത്. ഇക്കഴിഞ്ഞ അഞ്ചാം തീയതി രാവിലെ 10.30 മണിയോടെയാണ് വെള്ളരിക്കുണ്ട് ടൗണിലെ ഫ്രൂട്സ് ആൻ്റ് ജൂസ് ഷോപ്പ്നടത്തുന്ന വ്യാപാരി എ.കെ.ജി നഗറിലെ കെ.തമ്പാൻ്റെ കടയിലെ മേശവലിപ്പിൽ ബേഗിൽ സൂക്ഷിച്ച 12,000 രൂപയും പാൻ കാർഡ്, എ ടി എം കാർഡ് എന്നിവയടക്കം മോഷ്ടിച്ചത്.
സാധനങ്ങൾ അകത്തെ മുറിയിൽഎടുത്തു വെക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. പണമടങ്ങിയ ബേഗ് കാണാതായതോടെ കട ഉടമ വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. സമാനമായ രീതിയിൽ ഇയാൾ പയ്യന്നൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തി വ്യാപാരികളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻ്റ് ചെയ്തു.