കോട്ടയം : തീക്കോയി ഗ്രാമപഞ്ചായത്തില്‍ പഠനമികവ് തെളിയിച്ചവര്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പ്രതിഭാസംഗമം ജൂലൈ 22ന് സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ. സി. ജെയിംസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ആന്റോ ആന്റണി എം. പി. ഉദ്ഘാടനം ചെയ്യും. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉപഹാരം നല്‍കും.
പഞ്ചായത്ത് പരിധിയില്‍ കഴിഞ്ഞ അധ്യയന വര്‍ഷം എസ്.എസ്.എല്‍. സി, പ്ലസ് ടു പൊതുപരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍, നൂറു ശതമാനം വിജയം കൈവരിച്ച തീക്കോയി സെന്റ്. മേരീസ് ഹൈസ്കൂള്‍, വെള്ളികുളം സെന്റ്. ആന്റണീസ് ഹൈസ്കൂള്‍, തീക്കോയി ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്നീ സ്ഥാപനങ്ങള്‍, വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ എന്നിവരെ പ്രതിഭാസംഗമത്തില്‍ അനുമോദിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ഷോണ്‍ ജോര്‍ജ്, പി. ആര്. അനുപമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. റ്റി. കുര്യന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഓമന ഗോപാലന്, കെ. കെ. കുഞ്ഞുമോന്, സെന്റ് മേരീസ് എച്ച്. എസ്. എസ്. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെസ്സിന്, ഹെഡ്മാസ്റ്റര് ജോണിക്കുട്ടി എബ്രഹാം, സെന്റ് ആന്റണീസ് വെള്ളികുളം സ്കൂള്‍ ഹെഡ്മാസ്റ്റര് ജോ സെബാസ്റ്റ്യന്‍, ഗവണ്മെന്റ് ടി.എച്ച്.എസ് സൂപ്രണ്ട് കെ. ദാമോധരന്, വൈസ് പ്രസിഡന്റ് മാജി തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിനോയി ജോസഫ്, മോഹനന് കുട്ടപ്പന്, സിറിള്‍ റോയി, ടി.ആര്. സിബി, മാളു ബി. മുരുകന്, കവിത രാജു, പി.എസ്. രതീഷ്, ദീപ സജി, ജയറാണി തോമസുകുട്ടി, അമ്മിണി തോമസ്, നജീമ പരികൊച്ച്, സെക്രട്ടറി സുരേഷ് സാമുവല്‍,ജയറാണി തോമസ്, കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് ഷേര്‍ലി ഡേവിഡ് തുടങ്ങിയവര്‍ പങ്കെടുക്കും.