മല്ലപ്പള്ളി : മണിമലയാറ്റിലെ വായ്പ്പൂര് തേലപ്പുഴക്കടവ് മദ്യ പാന്‍മാരുടെ താവളമാകുന്നു. നിയന്ത്രിക്കാന്‍ നടപടിയെടുക്കാതെ അധികൃതരും. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്ന യുവാക്കളാണ് മദ്യപാനത്തിനായി തേലപ്പുഴക്കടവിലെ തൂക്കുപാലവും മണിമലയാറിന്റെ തിരവും തെരഞ്ഞെടുക്കുന്നത്. തൂക്കുപാലം വിനോദ സഞ്ചാരികളായ യുവാക്കള്‍ക്ക് കൗതുക കാഴ്ചയാണ് സമ്മാനിക്കുന്നത്. എന്നാല്‍ ചതിക്കുഴികള്‍ ഇവിടെ ഏറെയുണ്ടെന്ന കാര്യം പലപ്പോഴും മറന്നാണ് യുവാക്കള്‍ ഉള്‍പ്പെടെയുളളവര്‍ ആറ്റിലേക്ക് കുളിക്കാന്‍ ഇറങ്ങുന്നത്. മദ്യത്തിന്റെ ലഹരിയില്‍ ആകുന്ന വര്‍ പ്രദേശവാസികള്‍ നല്‍കുന്ന അപകട മുന്നറിയിപ്പും അവണിക്കുകയാണ് പതിവ്. നിരവധി മുങ്ങി മരണങ്ങളും ഇങ്ങനെ നടന്നിട്ടുണ്ടന്ന് നാട്ടുകാര്‍ പറയുന്നു. തൂക്കുപാലത്തിനു സമീപം നടക്കുന്ന മദ്യപാനവും സാമൂഹിക വിരുദ്ധശല്യവും നിയന്ത്രിക്കാന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
തേലപ്പുഴക്കടവ് സാമൂഹിക മദ്യപന്മാരുടെ താവളം; മദ്യപിച്ചെത്തി അപകടത്തിന്റെ ആഴങ്ങളില്‍ മുങ്ങിമരിക്കുന്നവര്‍ ഏറിയിട്ടും നടപടി എടുക്കാതെ അധികൃതര്‍

Previous article
Next article