തൃശൂര്‍: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ വഴിത്തിരിവ്. പെരിങ്ങോട്ടുകരയില്‍ ശ്രുതിയെന്ന യുവതിയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് മരിച്ചത്. ശ്രുതി മരിച്ചത് ശ്വാസം മുട്ടിയാണെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കഴുത്തിലുണ്ടായ ക്ഷതവും മരണകാരണമായി. കുളിമുറിയില്‍ കുഴഞ്ഞുവീണാണ് ശ്രുതി മരിച്ചതെന്നായിരുന്നു അരുണിന്റെയും കുടുംബത്തിന്റെയും മൊഴി.
എന്നാല്‍ ശ്വാസം മുട്ടിയാണ് മരണം എന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവി ഡോ സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള അഞ്ച് ഡോക്ടര്‍മാരുടെ സംഘമാണ് കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ശ്രുതിയെ ഭര്‍ത്താവ് മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നതായി ശ്രുതിയുടെ അമ്മ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രുതിയുടേത് കൊലപാതകമാണെന്നും സിബിഐ അന്വേഷണം വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു. മുല്ലശേരി സ്വദേശി സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും ഏക മകളായിരുന്നു ശ്രുതി. 2020 ജനുവരി ആറിനാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണുമായി വിവാഹം കഴിഞ്ഞ് പതിനാലാം ദിവസമായിരുന്നു ശ്രുതിയുടെ മരണം.