തിരൂരിലെ വാഹനാപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ തലക്കടത്തൂർ നിയന്ത്രണം വിട്ട കാർ ഇടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരിച്ചത്. അപകടത്തില്‍ മതിലിനും കാറിനും ഇടയില്‍ കുടുങ്ങി കുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. അപകടത്തിൻ്റെ സി.സിടിവി ദൃശ്യം ഇന്നലെ പുറത്തു വന്നിരുന്നു.

Advertisements

തലക്കടത്തൂർ ഓവുങ്ങല്‍ പാറാള്‍ പള്ളിക്ക് സമീപം ഇന്നലെ രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. റോഡിന്‍റെ വലതുവശം ചേർന്ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ നിയന്ത്രണം തെറ്റി വന്ന നാനോ കാർ ഇടിക്കുകയായിരുന്നു. അപകട ശേഷം കാർ പള്ളിയുടെ മതിലില്‍ ഇടിച്ചു നിന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തില്‍പ്പെട്ട വിദ്യാർത്ഥി കാറിനും മതിലിനും ഇടയില്‍ കുടുങ്ങി പോയി. നാട്ടുകാർ ചേർന്ന് കാ‍ർ നീക്കിയ ശേഷം വിദ്യാർത്ഥിയെ പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ തിരൂ‍ർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles