ആഞ്ഞിലിത്താനം ഗവ: മോഡൽ ന്യൂ എൽപി സ്കൂളിന്റെ ഉത്ഘാടനം നാളെ : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവല്ല: ആഞ്ഞിലിത്താനം ഗവ: മോഡൽ ന്യൂ എൽ പി സ്കൂളിന്റെ ഉത്ഘാടനം ഡിസംബർ 15 വ്യാഴാഴ്ച രാവിലെ 10:30 ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉത്ഘാടനം നിർവഹിക്കുന്നതാണ്. മാത്യു ടി തോമസ് എംഎൽഎ യുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീദേവി സതീഷ്ബാബു സ്വാഗതം ആശംസിക്കുന്നതും ജില്ലാ പഞ്ചായത്ത് മെമ്പർ സി കെ ലതാകുമാരി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പറുമാരായ സി എൻ മോഹൻ, ബാബു കൂടത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പ്രൊഫ. എം കെ മധുസദനൻ നായർ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, മെമ്പർമാർ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കന്മാർ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുന്നതുമാണ്.

Advertisements

Hot Topics

Related Articles