തിരുവല്ല മൃഗാശുപത്രി ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റിന് പിന്നിലിടിച്ച ചരക്ക് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവല്ല : തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ തിരുവല്ല മൃഗാശുപത്രി ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റിന് പിന്നിലിടിച്ച ചരക്ക് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ലോറിയുടെ ക്ലീനറായ തെങ്കാശി സ്വദേശി സമുദ്രക്കനിക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. കമ്പത്ത് നിന്നും തിരുവല്ല മാർക്കറ്റിലേക്ക് പച്ചക്കറിയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് റോഡിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. എട്ടരയോടെ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കി. അപകടത്തിൽ ഗുരുതര പരിക്കേറ്റ സമുദ്രക്കനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles