ഭാരത്‌ ജോഡോ യാത്ര: യൂത്ത് കോൺഗ്രസ് പ്രചരണ കൺവൻഷൻ

തിരുവല്ല : കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണ പരിപാടികൾക്ക് തിരുവല്ലയിൽ തുടക്കം കുറിച്ച് യൂത്ത് കോൺഗ്രസ്‌. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രചരണ കൺവൻഷൻ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ന്റെ നേതൃത്വത്തിൽ മണ്ഡലം, നിയോജകമണ്ഡലം തലത്തിൽ പ്രചരണ പരിപാടികൾ നടത്തുവാൻ യോഗം തീരുമാനിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല, ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, എ ജി ജയദേവൻ, നിയോജകമണ്ഡലം ഭാരവാഹികളായ ജിബിൻ കാലായിൽ, വസിഷ്ടൻ കുര്യൻ, ജോജോ ജോൺ, അജ്മൽ തിരുവല്ല, ജേക്കബ് ബോണി വർഗീസ്, സന്ദീപ് കുമാർ, ശില്പ സൂസൻ തോമസ്, ജോമി മുണ്ടകത്തിൽ, ജേക്കബ് വർഗീസ്, ബ്ലസൻ പത്തിൽ, നിധിൻ കൊല്ലകുഴി, അനീഷ്‌ കെ മാത്യു, ടോണി ഇട്ടി എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles