തിരുവല്ല: പത്തനംതിട്ട കേന്ദ്രമാക്കി ജില്ലയിൽ ഉടനീളം സ്വാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന പി ആർ പി സി യുടെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് പരിചരണം നൽകുവാനുള്ള പ്രവർത്തനങ്ങൾ പൂർണ്ണതയിലേക്ക്.
ഇരവിപേരൂർ കേന്ദ്രമാക്കി കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ ഇരവിപേരൂർ, പുറമറ്റം, കോയിപ്രം, കവിയൂർ എന്നീ ഗ്രാമപഞ്ചായ ത്തുകളിലെ 61 വാർഡുകളിൽ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടുകൂടി കിടപ്പുരോഗികൾക്ക് പരിചരണം നൽകി വരുന്നു.
സമ്പൂർണ്ണ പാലിയേറ്റീവ് പരിചരണ ഏരിയാതല പ്രഖ്യാപനം ഇരവിപേരൂർ ശങ്കരമംഗലം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഡിസംബർ 18-ാം തീയതി ഞായറാഴ്ച
11.30 ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
പി ആർ പി സി ചെയർമാൻ കെ പി ഉദയഭാനു ഏരിയാതല പ്രഖ്യാപനവും സന്നദ്ധപ്രവർത്തകരുടെ തിരിച്ചറിയൽ കാർഡ് വിതരണം മുൻ എംഎൽഎ
രാജു ഏബ്രഹാമും നിർവഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ അംഗങ്ങൾക്ക് പാലിയേറ്റീവ് പരിചരണ പ്രതിജ്ഞയും രക്ഷാധികാരി അഡ്വ. പീലിപ്പോസ് തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പി ആർ പി സി പ്രസിഡന്റ് പി ബി ഹർഷകുമാർ , കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് , പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള , പി ആർ പി സി സെക്രട്ടറി അഡ്വ. ഷാജഹാൻ, ജില്ലാ പഞ്ചായത്ത് അംഗം സി കെ ലതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ എസ് രാജീവ്, ജോസഫ് ജോൺ, കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ രക്ഷാധികാരികളായ ജി അജയകുമാർ , കെ സി സജികുമാർ സോണൽ സെക്രട്ടറിമാരായ
റെജി കാക്കനാട്ടിൽ, ഡോ. അഭിനേഷ് ഗോപൻ , സുരേഷ് ബാബു പി, ശോഭികാ ഗോപി , ബിജു ജേക്കബ് കൈതാരം, ജിജു ശാമുവേൽ , സണ്ണി മണ്ണിൽ, വനമാലി ശർമ്മ കോർഡിനേറ്റർ അനീഷ് കുന്നപ്പുഴ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുന്നതാണ്.
കാരുണ്യ ഹെൽത്ത് ഫൗണ്ടേഷനു വേണ്ടി ഏരിയാ പ്രസിഡന്റ് അഡ്വ. എൻ രാജീവ്, ഏരിയാ സെക്രട്ടറി ജിജി മാത്യു എന്നിവർ അറിയിച്ചു.