തിരുവല്ല : ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല പുഷ്പമേള ജനുവരി 20 മുതൽ 29 വരെ മുൻസിപ്പൽ മൈതാനിയിൽ തയ്യാറാക്കുന്ന ശീതീകരിച്ച പന്തലിൽ നടത്തുന്നതാണ്. ഇതിനോട് അനുബന്ധിച്ച് ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ കാർഷിക സെമിനാർ ഉദ്ഘാടനവും ; ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡ് ദാനവും
ജനുവരി 17 ചൊവ്വാഴ്ച രാവിലെ 10 ന് തിരുവല്ല വൈഎംസിഎ യിൽ വെച്ച് നടക്കും. ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാഗിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സെമിനാർ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവ്വഹിക്കുന്നതുമാണ്. ചടങ്ങിൽ അഡ്വ. മാത്യു ടി തോമസ് എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും.
രാവിലെ 10.00 മണിക്ക് സൂസൻ വർഗീസ് (റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടർ) പച്ചക്കറി കൃഷിയും സാദ്ധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കുന്നതും ഡോ. സി പി റോബേർട്ട് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം മേധാവി) പത്തനംതിട്ട ജില്ലയിലെ കൃഷിസാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കിയും , വിനോദ് മാത്യു (കൃഷി വിജ്ഞാന കേന്ദ്രം, പത്തനംതിട്ട) ജൈവ പച്ചക്കറി കൃഷിയും, കമ്പോസ്റ്റ് നിർമ്മാണവും എന്ന വിഷയത്തെ ആസ്പ ദമാക്കിയും പ്രഭാഷണങ്ങൾ നയിക്കുന്നതാണ്. കാർഷിക സെമിനാർ കമ്മറ്റി ചെയർമാൻ മാത്യൂസ് ജോൺ, കൺവീനർ സാം ഈപ്പൻ എന്നിവർ അറിയിച്ചു.