തിരുവല്ല: എച്ച് ആർ എഫ് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പത്തനംതിട്ട ജില്ല കമ്മിറ്റി രൂപീകരിച്ചു.
മനുഷ്യാവകാശത്തിനു വേണ്ടി പോരാടുന്ന, മനുഷ്യന്റെ ജീവനും സ്വത്തിനും പരിരക്ഷ ഉറപ്പ് വരുത്തുന്ന, കുടുംബ ജീവിതങ്ങളെ തകർക്കുന്ന ലഹരി വ്യാപനത്തിനെതിരെ പോരാടുന്ന, നാടിന്റെ നന്മയ്ക്കും, ഐശ്വര്യത്തിനും വേണ്ടി ജാതി മത സംഘടന വ്യത്യാസമില്ലാതെ മനുഷ്യ സമൂഹത്തെ നീതിക്ക് വേണ്ടി ഒരു കുടക്കീഴിൽ ചേർത്തു നിർത്തുന്ന ഒരു കൂട്ടം മനുഷ്യ സ്നേഹികളുടെ സ്നേഹ കൂട്ടായ്മയായ .
എച്ച്ആർഎഫ് ന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരണം ഇന്നലെ തിരുവല്ല വൈ എം സി എ ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ പുല്ലുകാലയുടെ അധ്യക്ഷതയിൽ എച്ച്ആർഎഫ് ദേശിയ ചെയർമാൻ മുജീബ് അഹമ്മദ് യോഗം ഉത്ഘാടനം ചെയ്തു. നാഷണൽ ജനറൽ സെക്രട്ടറി രഞ്ജിത്ത് പി ചാക്കോ, രക്ഷാധികാരി ഡോ. പി കെ വിജയപ്പൻ (റിട്ട. എസ്പി ) സംസ്ഥാന വൈസ് പ്രസിഡന്റ് കമലമ്മ ഗോപി, വിമൻസ് വിംഗ് നാഷണൽ പ്രസിഡന്റ് അഡ്വ. ഹസീന മുനീർ , സെക്രട്ടറി തുഷാര രാജലക്ഷ്മി, ട്രഷറർ സിനി അനിൽ, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി ബെൻസൺ ഞെട്ടൂർ എച്ച്ആർഎഫ് സംസ്ഥാന സമിതിയംഗം നിഷ അനീഷ്, ബിജു ചരിവ്പുരയിടം, മഹേഷ് തവിക എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എച്ച്ആർഎഫ്
ജില്ലാ ഭാരവാഹികൾ ആയി അഡ്വ. വി ടി അജോമോൻ ( പ്രസിഡന്റ് ) ജെബു കുറ്റപ്പുഴ, റെജി പി ജോർജ് (വൈസ് പ്രസിഡന്റ്മാർ ) ബിജു ചരിവ്പുരയിടം (സെക്രട്ടറി ) ഹരിദാസ് ഐരേക്കാവ്, വിനോദ് ബി (ജോയിന്റ് സെക്രട്ടറിമാർ) മഹേഷ് തവിക (ട്രഷറർ) സിജി ജോൺ, രാകേഷ് ആർ പിള്ള, ഷൈനു കവലയിൽ, സന്ധ്യ ആർ (എക്സിക്യൂട്ടീവ് കമ്മറ്റി) എന്നിവരെയും സംസ്ഥാന സമ്മതിയിലേക്ക് ജില്ലയിൽ നിന്ന് അമ്പോറ്റി കിഴക്കേടത്ത്, എബ്രഹാം മാത്യു, നിഷ മോഹൻ എന്നിവരെയും. വിമൻസ് ജില്ലാ പ്രസിഡന്റ് ആയി വത്സല ശശി, സെക്രട്ടറി ആയി ബെറ്റി എബ്രഹാം, ട്രഷറർ ആയി മിനി വി എന്നിവരെയും യൂത്ത് വിംഗ് ജില്ലാ കമ്മറ്റിയിൽ ബിജി തോമസ് (പ്രസിഡന്റ് ) ലിബിൻ ജെയിംസ് (വൈസ് പ്രസിഡന്റ്) സിജു മാത്യു (സെക്രട്ടറി) ജേക്കബ് കെ (ജോയിന്റ് സെക്രട്ടറി) പ്രദീപ് റാന്നി (ട്രഷറർ) എന്നിവരെയും യോഗം തിരഞ്ഞെടുത്തു.