തിരുവല്ല കാവുംഭാഗത്ത് ടിപ്പർ സൈക്കിളിൽ ഇടിച്ചു : കാവുംഭാഗം സ്വദേശിയ്ക്ക് പരിക്ക്

തിരുവല്ല : തിരുവല്ല – മാവേലിക്കര റോഡിൽ കാവുംഭാഗം ജംഗ്ഷനു സമീപം ടിപ്പർ ഇടിച്ച് സൈക്കിൾ യാത്രികന് പരിക്കേറ്റു . സൈക്കിളിൽ യാത്ര ചെയ്ത കാവുംഭാഗം സ്വദേശിയ്ക്കാണ് ഇന്നലെ അപകടം സംഭവിച്ചത് . കാവുംഭാഗം ജംഗ്ഷനിൽ നിന്ന് വരുകയായിരുന്ന സൈക്കിൾ യാത്രക്കാരനെ ടിപ്പർ മറികടക്കാൻ ശ്രമിക്കവെ അപകടത്തിൽ പെടുകയായിരുന്നു . അപകടത്തെ തുടർന്ന് തെറിച്ച് വീണ യാത്രികൻ്റെ കാലിനും മുഖത്തും പരിക്കേറ്റു. ഇടിച്ചതിന് ശേഷം സൈക്കിളിൽ മുകളിലൂടെ ടിപ്പർ കയറി ഇറങ്ങി. തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം വിട്ടയച്ചു.

Hot Topics

Related Articles