തിരുവല്ലയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
തിരുവല്ല: പൊടിയാടിയിൽ വീടിന്റെ പരിസരത്ത് തവളയെ വിഴുങ്ങിക്കഴിഞ്ഞിരുന്ന മൂർഖനെ സെക്കൻഡുകൾക്കൊണ്ട് പ്രജീഷ് ചക്കുളം ചാക്കിലാക്കി. തവളയെ വിഴുങ്ങി സുഖമായി കഴിഞ്ഞിരുന്ന മൂർഖനെയാണ് പ്രജീഷ് മുപ്പത് സെക്കൻഡ് കൊണ്ട് ചാക്കിലാക്കിയത്. പാമ്പിനെ വനം വകുപ്പിനു കൈമാറുമെന്നു പ്രജീഷ് ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. തിരുവല്ല തിരുവല്ല നെടുമ്പ്രം പൊടിയാടി അഞ്ചുപറ പാലത്തിനു സമീപം കല്ലുങ്കല്ലിൽ കോയിപ്പള്ളി മനു കൃഷ്ണന്റെ വീടിനു സമീപത്ത് മൂർഖൻ പാമ്പിനെ കണ്ടതായി അറിയിക്കുകയായിരുന്നു. തിരുവല്ല റേഡിയോ മാക്‌സ്ഫാസ്റ്റ് ആർ.ജെ സുമേഷാണ് വിവരം പ്രജീഷ് ചക്കുളത്തെ അറിയിച്ചത്. തുടർന്നു, പ്രജീഷ് ആംബുലൻസ് ഉടമ വേങ്ങൾ ലിജുവിന്റെ വാഹത്തിൽ സ്ഥലത്ത് എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാര്യമായ വലുപ്പമില്ലാതിരുന്നു കുഞ്ഞ്മൂർഖനെ ഓലമടലുകൾക്കിടയിൽ കണ്ടെത്തി. തുടർന്ന് പ്രജീഷ് എത്തി പൈപ്പും, ബാഗുമായി മൂർഖനെ പിടികൂടുകയായിരുന്നു. കാര്യമായ വലുപ്പമില്ലാതിരുന്ന മൂർഖനെ അതിവേഗം തന്നെ പ്രജീഷ് പിടികൂടി. ചൊവ്വാഴ്ച തിരുവല്ല ഭാഗത്തു നിന്നും ഒരു മൂർഖനെയും മുട്ടയെയും പ്രജീഷ് തന്നെ പിടികൂടിയിരുന്നു.