തിരുവല്ല: ജില്ലയിലെയും തിരുവല്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകളിൽ മന്ത്രി വീണാ ജോർജും നഗരസഭ അംഗങ്ങളും സന്ദർശനം നടത്തി. പ്രളയസ്ഥിതി വിലയിരുത്തുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ഇരവിപേരൂർ ജംഗ്ഷനിൽ എത്തി. തുടർന്നു സ്ഥിതി ഗതികൾ വിലയിരുത്തി.തിരുവല്ല ഭാഗത്തെ ക്യാമ്പുകളിൽ അടക്കം സന്ദർശനം നടത്തിയ മന്ത്രിയ്ക്കൊപ്പം മാത്യു ടി.തോമസും ഒപ്പമുണ്ടായിരുന്നു.
പുറമറ്റം മഠത്തുംഭാഗത്ത് ഡിങ്കിയിൽ രക്ഷാപ്രവർത്തനം അഗ്നിരക്ഷാ സംഘം നടത്തി. പുറമറ്റം മഠത്തുംഭാഗത്ത് ഫയർഫോഴ്സിന്റെ ഡിങ്കിയിൽ രക്ഷപ്പെടുത്തി കൊണ്ടുവന്നവരെ ആരോഗ്യമന്ത്രി വീണാ ജോർജ് സ്വീകരിച്ചു. ഇവർക്ക് വേണ്ട വൈദ്യ സഹായം നൽകാൻ നിർദേശം നൽകി. പുറമറ്റം മഠത്തുംഭാഗത്ത് പ്രളയസ്ഥിതി വിലയിരുത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ് അടിയന്തര സാഹചര്യം നേരിടാൻ വേണ്ട നിർദേശം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രളയസ്ഥിതി വിലയിരുത്തുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ഇരവിപേരൂർ ജംഗ്ഷനിൽ എത്തി. ഇവിടെയും സ്ഥിതി ഗതികൾ പരിശോധിച്ചു. ഇരവിപേരൂർ ഗവ യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ആന്റിജൻ ടെസ്റ്റ് നടത്തിയാണ് ദുരിത ബാധിതരെ സ്വീകരിച്ചത്. മന്ത്രി വീണാ ജോർജ് ക്യാമ്പ് സന്ദർശിച്ചു. തിരുവല്ല നെടുമ്പ്രം പെരിങ്ങര പഞ്ചായത്തുകളിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി. ആവശ്യമെങ്കിൽ ഇനിയും
പുതിയ ക്യാമ്പുകൾ തുറക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും എന്ന് അധികൃതർ അറിയിച്ചു.
കവിയൂരിലും മുൻ കാലങ്ങളിൽ ഉണ്ടായതുപോലെ സംഭവിക്കാതിരിക്കാൻ ജനങ്ങൾ ക്യാമ്പിലേക്കും, ചിലർ ബന്ധുവീടുകളിലും നേരത്തെ തന്നെ മാറി താമസിച്ചു. കവിയൂർ തോട്ടഭാഗം സ്കൂളിലെ ക്യാമ്പിൽ പഞ്ചായത്ത് പ്രസിഡണ്ട് എം ഡി ദിനേശ് കുമാർ മെമ്പർമാരായ ശ്രീകുമാരി, അനിത സജി എന്നിവർ ക്യാമ്പിൽ സന്ദർശിച്ചു. താഴ്ന്ന പ്രദേശത്തുള്ളവരുടെ വാഹനങ്ങൾ റ്റി.കെ. റോഡിന്റെ വശങ്ങളിൽ നേരത്തെ തന്നെ ഇടം പിടിച്ചു.
മല്ലപ്പള്ളി കോഴഞ്ചേരി റോഡിൽ വെള്ളം കയറിയതു മൂലം ഗതാഗതം , തിരുമാലിട ക്ഷേത്രം, ആനിക്കാട് ഭാഗങ്ങളിലും വെള്ളം കയറിയതു മൂലം ജനങ്ങളെ പോലീസ് , ഫയർ ഫോഴ്സ്, വിവിധ സന്നദ്ധ സംഘടനകളിലെ അംഗങ്ങളും രക്ഷാപ്രവർത്തനങ്ങളൾക്ക് നേതൃത്വം നൽകി. ക്യാമ്പുകളിൽ മന്ത്രി വീണാ ജോർജും, എം എൽ എ അഡ്വ. മാത്യു റ്റി തോമസും സന്ദർശിച്ചു. തിരുവല്ല മുൻസിപ്പാലിറ്റി ചെയർ പേഴ്സണും , അംഗങ്ങളും , ഉദ്യോഗസ്ഥരും ക്യാമ്പുകൾ സന്ദർശിച്ചു. തിരുവല്ല പോലീസും , അഗ്നിശമന സേനയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.