തിരുവല്ല : കുന്നന്താനം സ്വരാജ് ഗ്രന്ഥശാലയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായ നവദിന സാംസ്കാരികോത്സവമായ സ്വരാജ് @ 75 ൽ കാവ്യസന്ധ്യ അരങ്ങേറി. കവി സജീവ് മണക്കാട്ടുപുഴ കാവ്യസന്ധ്യ ഉദ്ഘാടനം ചെയതു. വായനയുടെയും എഴുത്തിൻ്റെയും പ്രാധാന്യം വർത്തമാനകാല സമൂഹത്തിൽ പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയെ ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മികച്ച നോവലിനുള്ള പുരസ്കാം നേടിയ ശിവജാ കെ നായർ മുഖ്യ പ്രഭാഷണം നടത്തി. പുരസ്കാര ജേതാവിനെ സമ്മേളനം ആദരിച്ചു. ജി രാജീവ് അദ്ധ്യക്ഷനായിരുന്നു. എയ്ഞ്ചൽ എൽസ ഏബ്രഹാം, അഞ്ജന ജെ നായർ, ദേവാഞ്ജന, വിജയകൃഷ്ണൻ, ശ്രീഹരി, കീർത്തന എന്നിവർ കവിതകൾ ആലപിച്ചു. സി എസ് ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, വി ജ്യോതിഷ് ബാബു എന്നിവർ സംസാരിച്ചു.