തിരുവല്ലയിൽ മകന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ അമ്മയും മരിച്ചു; മരിച്ചത് കഴിഞ്ഞ ദിവസം അന്തരിച്ച തിരുവല്ല നഗരസഭ മുൻ വൈസ് ചെയർമാന്റെ മാതാവ്

തിരുവല്ല: തിരുവല്ലയിൽ മകന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ അമ്മയും മരിച്ചു. മകന്റെ സംസ്‌കാരത്തിന്റെ കർമ്മങ്ങൾക്കു ശേഷം മൃതദേഹം ദഹിപ്പിക്കാനായി എടുക്കുന്നതിനിടെയാണ് അമ്മ മരിച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച തിരുവല്ല നഗരസഭ മുൻ വൈസ് ചെയർമാൻ കിഴക്കൻമുത്തൂർ പലിപ്രപുത്തൻ വീട്ടിൽ (അമ്മാനൂർ) സതീഷ് ബാബു(ബാപ്പു-61)വിന്റെ മാതാവ് കെ.ലക്ഷ്മിക്കുട്ടിയമ്മ (90)യാണ് നിര്യാതയായത്.

Advertisements
സതീഷ് ബാബു

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സതീഷ് ബാബു അന്തരിച്ചത്. ഇതിനു ശേഷം ഇദ്ദേഹത്തിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിക്കുകയും പൊതുദർശനത്തിന് വയ്ക്കുകയും ചെയ്തു. ഇവിടെ നിന്നും കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്‌കാരത്തിനായി വീട്ടുവളപ്പിലേയ്ക്ക് എടുക്കുന്നതിനിടെ, ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് അമ്മയുടെ മരണം സംഭവിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരേതനായ കെ.പി രാമകൃഷ്ണപണിക്കരാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ ഭർത്താവ്. മറ്റു മക്കൾ: എ ആർ ഗോപിനാഥപണിക്കർ, മോഹന പണിക്കർ, എ എ ആർ രാധാമണി
മരുമക്കൾ: അംബിക, ഉഷാകുമാരി, സുലോചനാ കുമാരി , രാമചന്ദ്രൻ പിള്ള . സംസ്‌കാരം പിന്നീട് വീട്ടുവളപ്പിൽ .

Hot Topics

Related Articles