ഓതറ എ എം എം ഹൈസ്കൂൾ വജ്രജൂബിലി ആഘോഷങ്ങൾ മന്ത്രി സജി ചെറിയാൻ ഉത്ഘാടനം ചെയ്യും

തിരുവല്ല : മാർത്തോമാ സഭയുടെ മാനേജ്മെന്റിൽ ഉൾപ്പെട്ട ഓതറ എ എം എം ഹൈസ്കൂൾ വജ്ര ജൂബിലി നിറവിൽ. സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ ഫെബ്രുവരി 3 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉത്ഘാടനം ചെയ്യും. മാർത്തോമ്മ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. ജിജി മാത്യൂസ് അധ്യക്ഷത വഹിക്കും. മാത്യു റ്റി തോമസ് എംഎൽഎ വജ്ര ജൂബിലി പ്രൊജക്റ്റ്‌കൾ ഉത്ഘാടനം ചെയ്യും. റൈറ്റ്. റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അനുഗ്രഹപ്രഭാഷണം നടത്തും.

കോർപ്പറേറ്റ് മാനേജർ പി ലാലിക്കുട്ടി ജൂബിലി ഫണ്ട്‌ സ്വീകരിക്കും. വജ്ര ജൂബിലി ആഘോഷങ്ങൾ വിളംബരം ചെയ്തുകൊണ്ട് ഫെബ്രുവരി 2 വ്യാഴാഴ്ച രാവിലെ 8.30 ന് മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ്‌. റവ. ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത ദീപശിഖാ പ്രയാണം ഉത്ഘാടനം ചെയ്യും. ഓതറയിലെ വിവിധ കേന്ദ്രങ്ങളിൽ ദീപശിഖക്ക് നാട്ടുകാരും പൂർവ്വ അധ്യാപകവിദ്യാർത്ഥി പ്രതിനിധികളും ജനപ്രതിനിധികളും സ്വീകരണം നൽകും. ഓതറ ആൽത്തറയിൽ നിന്നും വിദ്യാർത്ഥികളുടെയും പി ടി എ യുടെയും പൊതുജനങ്ങളുടെയും അകമ്പടിയോടു കൂടി ജൂബിലി ദീപശിഖയെ സ്കൂളിലേക്ക് എത്തിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് റവ. വർഗീസ് ജോൺ ന്റെ നേതൃത്വത്തിൽ സ്തോത്രശുഷ്‌റൂഷ നടക്കും.
വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആറ് കർമപരിപാടികൾ നടപ്പിലാക്കും എന്ന് ഹെഡ്മിസ്ട്രെസ് സിമി എം ജേക്കബ് അറിയിച്ചു.
1964 ജൂൺ 1 ന് ആണ് ഈ സ്കൂൾ 3 ഡിവിഷനുകളുമായി 142 കുട്ടികൾ ഉൾപ്പെടെ പ്രവർത്തനം ആരംഭിച്ചത്.
സ്കൂൾ സ്ഥിതി ചെയ്യുന്ന ചൂളക്കുന്നിലെ ചൂളമരച്ചുവട്ടിൽ കാലം ചെയ്ത എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്ത പ്രാർത്ഥനാ നിരതനായി ഇരുന്നതിന്റെ ഓർമ നിലനിർത്തുന്നതിനാണ് സ്കൂൾ എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്ത മെമ്മോറിയൽ ഹൈസ്കൂൾ (എ എം എം എച്ച് എസ് ) എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

Hot Topics

Related Articles