സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിഷേധ കൂട്ടധർണ്ണ

തിരുവല്ല : സ്കൂൾ പാചക തൊഴിലാളികളുടെ നേതൃത്വത്തിൽ ഡിസംബർ 27 ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് തിരുവല്ല ഡി ഡി ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടധർണ്ണ നടത്തുന്നു. 2021 മാർച്ച് മുതൽ സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പള പരിഷ്ക്കരണം നടപ്പിലാക്കി പതിനായിര കണക്കിന് രൂപ വർദ്ധിപ്പിച്ചു. സർക്കാർ സർവ്വീസിലെ കരാർ ജീവനക്കാർക്കും ദിവസ വേതനക്കാർക്കും വേതനം വർദ്ധിപ്പിച്ചു. എന്നാൽ സ്കൂൾ പാചക തൊഴിലാളികൾക്ക് നാളിതുവരെ വേതനം കൂട്ടിയിട്ടില്ല. ദിവസ വേതനം 900 രൂപയാക്കുക, തടഞ്ഞുവെച്ച വേനലവധി വേതനം ഉടൻ വിതരണം ചെയ്യണമെന്നും അവശ്യപ്പെട്ടു കൂടിയാണ് ഈ പ്രതിഷേധ ധർണ്ണ. പ്രതിഷേധ ധർണ്ണ സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) സംസ്ഥാന ജന. സെക്രട്ടറി സി. പി. ജോൺ ധർണ്ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എസ്. ശകുന്തള, ജി. ഷാനവാസ്, എ.ജി. മുകേഷ്, കെ. എസ്. ജോഷി, എൻ. ഇന്ദിര തുടങ്ങിയവർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.