തിരുവല്ല : മുൻ നഗരസഭ ചെയർമാന് എതിരെ കള്ള കേസ് കൊടുക്കുകയും, യു ഡി എഫ് കൗൺസിലർമാർക്കെതിരെ വ്യക്തി വിരോധം വെച്ച് പെരുമാറുകയും ചെയ്യുന്ന നഗരസഭ സെക്രട്ടറിക്കതിരെ യു ഡി എഫ് കൗൺസിലറുമാരുടെ നേതൃത്വത്തിൽ സെക്രട്ടറിയുടെ ചേംബറിന് പുറത്ത് പ്രതിഷേധം നടത്തി. തുടർന്ന് നഗരസഭാ കവാടത്തിൽ യു ഡി എഫ് പ്രവർത്തകർ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിക്കുകയും യോഗം നടത്തുകയും ചെയ്തു. സെക്രട്ടറിയുടെ ഏകാധിപത്യ ഭരണം ആണ് നടക്കുന്നതെന്നും മുൻപ് സേവനം അനുഷ്ഠിച്ച് സ്ഥലങ്ങൾ പോലെ തിരുവല്ലയിൽ മാഫിയ പ്രവൃർത്തനങ്ങൾക്കാണ് സെക്രട്ടറി ശ്രമിക്കുന്നെതന്ന് യു ഡി എഫ് ആരോപിച്ചു.
പാർലമെന്ററി പാർട്ടി ലീഡർ സജി എം മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം കൗൺസിലർ മാരായ ബിന്ദു ജയകുമാർ, സണ്ണി മനക്കൽ, സുനിൽ, ശോഭ വിനു, ഫിലിപ്പ് ജോർജ്, സാറാമ്മ ഫ്രാൻസിസ്, അനു ജോർജ്, ഷീല വർഗീസ്, ജാസ് പോത്തൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ചെറിയാൻ, നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, രതീഷ് പാലിയിൽ, ബിജിമോൻ ചാലാക്കേരി, രാജേഷ് മലയിൽ, ബെന്നി സ്കറിയ, എ ജി ജയദേവൻ എന്നിവർ പ്രസംഗിച്ചു.