ആധാരം എഴുത്തുകാർ പണിമുടക്കും ധർണ്ണയും നടത്തി

തിരുവല്ല: ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കണമെന്നാവാശ്യപ്പെട്ട് രജിസ്ട്രേഷൻ ഐ ജി ആഫീസ് പടിക്കൽ സമരം നടത്തിയ അസ്സോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ ലൈസൻസ് സസ്പെന്റ് ചെയ്ത ഉദ്യോസ്ഥ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആധാരം എഴുത്തുകാർ പണിമുടക്കി നടത്തിയ ധർണ്ണാസമരം. തിരുവല്ല സബ്ബ് രജിസ്ട്രാർ ആഫീസ് പടിക്കൽ സിപിഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി കെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ, പി റ്റി പത്മകുമാരിയമ്മ, ആശാമോൾ, പ്രീതാ സുരേഷ്, അനീഷ് ബാബു പി, മോളമ്മ വറുഗീസ്, ജി ഗോപാലകൃഷ്ണൻ, എ രാജേഷ്കുമാർ, സന്തോഷ് കുമാർ, ആലീസ് വറുഗീസ്, എ കെ കുഞ്ഞൂഞ്ഞ്, ബീന പി എം, രാധാമണി, ജിജിമോൾ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.