തിരുവല്ല: വേൾഡ് കപ്പ് ഫുട്ബോൾ ഫൈനൽ ദിനത്തിൽ കവിയൂർ ഞാലിക്കണ്ടം ഐ പി സി സഭയുടെ യുവജന പ്രസ്ഥാനമായ പി വൈ പി എ യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഗോൾ ചലഞ്ചും , സെമിനാറും, സംഗീത സന്ധ്യയും നടത്തി. പാസ്റ്റർ അനി എൻ ഫിലിപ്പ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മല്ലപ്പള്ളി സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ വി ചാക്കോ ഉത്ഘാടനം ചെയ്തു. തിരുവല്ല റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി പ്രസന്നൻ ലഹരിവിരുദ്ധ ക്ലാസ്സ് നയിച്ചു. പി വൈ പി എ
സെന്റർ പ്രസിഡന്റ് പാസ്റ്റർ ലെജു പി നൈനാൻ ലഹരി വിരുദ്ധ ഗോൾ കിക്ക് ഓഫ് ചെയ്തു. മുഖ്യ സന്ദേശം പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ നൽകി. പാസ്റ്റർ വർഗീസ് കുര്യൻ, പാസ്റ്റർ എബ്രഹാം ഫിലിപ്പ്, വാർഡ് മെമ്പർമാരായ പ്രവീൺ ഗോപി, സിന്ധു വിജയൻ സഭ സെക്രട്ടറി ബ്രദർ ഷാജി കെ സി, പിവൈപിഎ
ഭാരവാഹികൾ, ഹെലൻ തോമസ്, പ്രതീഷ്, ആൻസി, ഷിബിൻ, സൂര്യ എന്നിവർ തുടങ്ങിയവർ പങ്കെടുത്തു.
കവിയൂർ ഞാലിക്കണ്ടം ഐപിസി സഭയുടെ പി വൈ പി എ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഗോൾ ചലഞ്ചും , സെമിനാറും, സംഗീത സന്ധ്യയും നടത്തി
Advertisements