തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു ; ആക്രമണത്തിന് നേതൃത്വം നൽകിയത് ആർഎസ്എസ് പ്രവർത്തകൻ

വ​ട​ക്കാഞ്ചേ​രി : വ​ട​ക്കാഞ്ചേ​രി പാ​ള​യ​ത്ത് യു​വാ​വി​ന് വെ​ട്ടേ​റ്റു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കി​ഴ​ക്കേ​പാ​ള​യം സു​ബ്ര​മ​ണ്യ​ന്റെ മ​ക​ന്‍ ശി​വ​നാ​ണ്​​ (40) വെ​ട്ടേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴേ​മു​ക്കാ​ലോ​ടെയാണ് സംഭവം.

Advertisements

ക​ട​യി​ല്‍ പോ​യി തി​രി​ച്ച്‌ വീ​ട്ടി​ലേ​ക്ക്​ പാ​ള​യ​ത്ത് റോ​ഡി​ലൂടെ വ​രു​ക​യാ​യി​രു​ന്ന ശി​വ​നെ വി​നോ​ദ് എ​ന്ന​യാ​ള്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നുവെന്ന് പോലീസ് പറഞ്ഞു. ആ​ര്‍.​എ​സ്.​എ​സ്​ പ്ര​വ​ര്‍​ത്ത​ക​നാ​ണ്​ വി​നോ​ദ്. ത​ല​ക്കും കൈ ​കാ​ലു​ക​ള്‍​ക്കും വെ​ട്ടേ​റ്റ ശി​വ​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രാ​ഷ്​​ട്രീ​യ വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും വ്യ​ക്​​തി വൈ​രാ​ഗ്യ​മാ​ണെ​ന്ന് ആ​ര്‍.​എ​സ്.​എ​സ് നേ​തൃ​ത്വ​വും പ്ര​തി​ക​രി​ച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സം​ഭ​വ​ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്ക്​ വേ​ണ്ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. തുടർ നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles