കോട്ടയത്തിന്റെ പ്രിയപ്പെട്ട എം.എൽ.എയ്ക്ക് പിറന്നാൾ ദിനം; പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിത സ്ഥാന ലബ്ദിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: കോട്ടയത്തിന്റെ പ്രിയപ്പെട്ട വികസന നായകൻ എം.എൽ.എയ്ക്ക് ഇന്ന് പിറന്നാൾ. കോട്ടയം നഗരത്തിന്റെ വികസനത്തിന് പുതു ജീവൻ ഏകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ പിറന്നാളിന് പക്ഷേ, വലിയ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. കെ.പി.സി.സിയുടെ അച്ചടക്കസമിതിയുടെ അധ്യക്ഷനായി തിരുവഞ്ചൂർ രാധാകൃഷ്ണനെ നിയമിച്ച നിർദേശം വന്നതും ഇദ്ദേഹത്തിന്റെ പിറന്നാൾ ദിവസം ആയിരുന്നു എന്നത് ഇരട്ടി മധുരമായി.

Advertisements

കോട്ടയം നഗരത്തിൽ വികസനത്തിന് പുതിയ മാനം കൊണ്ടുവന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആയി പ്രവർത്തന രംഗത്ത് എത്തിയതോടെയാണ്. കോട്ടയം നഗരത്തിൽ ഒരിക്കലും വികസിക്കില്ലെന്നു കരുതിയിരുന്ന ടിബി റോഡ് നവീകരിച്ച് വീതി കൂട്ടി ഗതാഗത യോഗ്യമാക്കിയത് ആദ്യത്തെ ഒരു അത്ഭുതപ്രവർത്തി മാത്രമാണെന്നു കരുതിയെങ്കിൽ, അതിലേറെ വികസനങ്ങളാണ് അദ്ദേഹം കരുതി വച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരിക്കലും സ്വപ്‌നത്തിൽ പോലുമില്ലാതിരുന്ന ഈരയിൽക്കടവ് ബൈപ്പാസും, നടക്കാൻ പോലും വഴിയില്ലാതിരുന്ന ശൂന്യതയിൽ നിന്നും പാറേച്ചാൽ ബൈപ്പാസും യാഥാർത്ഥ്യമാക്കിയത് തിരുവഞ്ചൂരിന്റെ മാത്രം മിടുക്കായിരുന്നു. ഈ മിടുക്കിനുള്ള ജനകീയ അംഗീകാരമാണ് ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർദ്ധിപ്പിച്ച് നൽകി കോട്ടയം ഇദ്ദേഹത്തെ സ്വീകരിച്ചിരുന്നത്.

പിറന്നാൾ ദിനത്തിലും ജനകീയ വിഷയങ്ങളിൽ സജീവമായ ഇടപെടൽ നടത്തുകയായിരുന്നു അദ്ദേഹം. രാവിലെ വീട്ടിലെത്തിയ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് ചെറിയ തോതിൽ ആഘോഷം. ഇതിനു ശേഷം കോട്ടയം പ്രസ്‌ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. അച്ചടക്ക സമിതിയുടെ ഭാഗത്ത് നിന്ന് പക്ഷം പിടിച്ചുള്ള തീരുമാനമുണ്ടാകില്ലെന്ന് പ്രസ്‌ക്ലബിൽ നടത്തിയ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. കെ റെയിൽ പദ്ധതി നടപ്പാക്കണമെന്ന് സർക്കാരിന് വാശിയാണെന്നും, ഇക്കാര്യത്തിൽ ശശി തരൂരിന് മൃദുവായ വാശിയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

Hot Topics

Related Articles