അൻവർ എഫക്ട് കൊണ്ട് മാർക്സിസ്റ്റ് പാർട്ടി പുളയുകയാണ് : തിരുവഞ്ചൂർ രാധാകൃഷ്ണൻ

അൻവർ എഫക്ട് കൊണ്ട് മാർക്സിസ്റ്റ് പാർട്ടി പുളയുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. അൻവർ ഉന്നയിച്ച ചോദ്യങ്ങൾ കുറേക്കാലമായി കേരളത്തിലെ ജനങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നതാണ്. അൻവർ പറയുന്നതിൽ വസ്തുത ഉണ്ട് എന്നതിന്റെ തെളിവാണ് ആരോപണങ്ങൾ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം.

Advertisements

നിഷ്പക്ഷമായ ഒരു സ്ഥലത്ത് പരാതി പറയാൻ അവസരം കിട്ടണം എന്നതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ആവശ്യപ്പെടുന്നത്. സർക്കാർ എന്തുകൊണ്ടാണ് ഇതിന് തയ്യാറാകാത്തതെന്ന് തിരുവഞ്ചൂർ ചോദിച്ചു. സത്യം പുറത്തു വരുന്നതിന് ജുഡീഷ്യൽ അന്വേഷണം ഉണ്ടായേ മതിയാകൂ. ഇത് മറ്റ് രീതികളിൽ ചർച്ച ചെയ്ത് അൻവറിന്റെ ആരോപണങ്ങളെ തമസ്കരിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൈബർ കടമലകൾ അൻവറിനെ ആക്രമിക്കുകയാണ്. സിപിഎം പാർലമെന്ററി പാർട്ടി അംഗം എന്ന നിലയിലാണ്അൻവർ ആരോപണമുന്നയിക്കുന്നത്. അൻവർ പറഞ്ഞു തുടങ്ങിയിട്ടേ ഉള്ളൂവെന്നാണ് കരുതുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.

Hot Topics

Related Articles