വികസന പദ്ധതികളെ സർക്കാർ കൊല ചെയ്യുന്നു; കോട്ടയത്തെ ആകശപ്പാതയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: കോട്ടയത്തെ ആകശപ്പാതയുടെ ബലപരിശോധന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വികസന പദ്ധതികളെ സർക്കാർ കൊല ചെയ്യുകയാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. ആകാശപ്പാതയുടെ ചിറകരിയുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Advertisements

ആകാശപ്പാതയ്ക്ക് വേണ്ടി ജനസദസ് വിളിച്ചുകൂട്ടുമെന്നും ജനസദസ്സിൻ്റെ തീരുമാനപ്രകാരം മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തുരുമ്പെടുത്ത പൈപ്പുകള്‍ പൊളിച്ചു കളയണമെന്നാണ് ബലപരിശോധന റിപ്പോർട്ടിലെ നിർദേശം. അടിസ്ഥാന തൂണുകള്‍ ഒഴികെ മറ്റു തൂണുകള്‍ക്ക് ബലക്ഷയം കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ഐഐടിയും ചെന്നൈ സ്ട്രക്ച്ചറല്‍ എൻജിനീയറിങ് റിസർച്ച്‌ സെന്ററുമാണ് ബലപരിശോധന നടത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.