തിരുവാർപ്പ് : പഞ്ചായത്തിലെ പൂച്ചട്ടി അഴിമതി വിജിലൻസ് അന്വേഷിക്കുക . പഞ്ചായത്തിലെ തകർന്ന് കിടക്കുന്ന റോഡുകളുടെ നവീകരണം ഉടൻ നടത്തുക . തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ നേത്യുത്വത്തിൽ പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു. സംരഭത്തിനായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടുന്ന അംഗങളുടെ ജോയിന്റ് അക്കൗണ്ടിലേയ്ക്ക് 2.25 ലക്ഷം രൂപ പഞ്ചായത്തിൽ നിന്നും 2024 മാർച്ചിൽ സബ്സിഡി നൽകുകയും ഈ സംരഭം പ്രവർത്തന രഹിതമാണന്ന് ലോക്കൽ ഫണ്ട് ഓഡിറ്റിംങ്ങിൽ കണ്ടെത്തിയിരുന്നു. റോഡ് മെയിന്റെനൻസ് നടക്കാത്തതിനാൽ പഞ്ചായത്തിലെ പ്രധാന റോഡുകളൊക്കെ തകർച്ചയിലാണ് . മണ്ഡലം പ്രസിഡന്റ് മുരളീ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . ഡിസിസി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ ഉത്ഘാടനം ചെയ്തു.റൂബി ചാക്കോ,വി എ വർക്കി,അജാസ് തച്ചാട്ട്,സുമേഷ് കാഞ്ഞിരം,ഗ്രേഷ്യസ് പോൾ, റെയ്ച്ചൽ ജേക്കബ്,ലിജോ പാറെകുന്നുംപുറം,രാജൻ തലത്തോട്ടിൽ, തൽഹത്ത് അയ്യൻകോയിക്കൽ , ,ബോബി മണലേൽ,സക്കീർ ചങ്ങമ്പള്ളി,എം എം രാജു , അൻവർ പാഴൂർ,ബുഷ്റ തൽഹത്ത്, താര സാബു, പി കെ പൊന്നപ്പൻ, സോണി മണിയാങ്കരി ,ഷുക്കൂർ വട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു