പിറന്നാൾ ദിനത്തിൽ വീട്ടിലെത്തുക സജാദിന്റെ ചേതനയറ്റ ശരീരം.! ബാപ്പായുടെ കയ്യിൽ നിന്നും സമ്മാനപ്പൊതി വാങ്ങി ഏഴു വയസുകാരൻ നടന്നത് മരണത്തിലേയ്ക്ക്; കോട്ടയം തിരുവാർപ്പിൽ നാടിനെ കണ്ണീരിഴ്ത്തി ഏഴു വയസുകാരന്റെ മരണം; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം ജില്ലാ ജനറൽ
ആശുപത്രിയിൽ നിന്നും
ജാഗ്രതാ ലേഖകൻ
സമയം – 09.00 മണി

Advertisements

കോട്ടയം: പിറന്നാൾ സമ്മാനമായി ബാപ്പയുടെ കയ്യിൽ നിന്നും സമ്മാനപ്പൊതി വാങ്ങി സന്തോഷവാനായി, സജാദ് ഓടിയിറങ്ങിയത് മരണത്തിലേയ്ക്കായിരുന്നു. ഒരു നാടിനെ മുഴുവൻ നൊമ്പരത്തിലാക്കി സജാദിന്റെ ചേതനയറ്റ ശരീരം പിറന്നാൾ ദിവസമായ നാളെ വീട്ടുമുറ്റത്ത് എത്തിക്കും. തിരുവാർപ്പ് മുസ്ലീം പള്ളി ഭാഗത്ത് മാലത്തുശേരി ഭാഗത്ത് മാലേച്ചിറയിൽ വീട്ടിൽ സുധീറിന്റെയും ഭീമയുടെയും മകൻ സജാദാണ് നാടിനെ കണ്ണീരിലാഴ്ത്തി, പിറന്നാൾ ദിന തലേന്ന് വിസ്മൃതിയിലേയ്ക്കു മറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവംബർ ഒൻപത് ചൊവ്വാഴ്ച സജാദിന്റെ പിറന്നാളായിരുന്നു. പിറന്നാൾ, തലേന്ന് വീട്ടിലെത്തിയ സജാദിന്റെ ബാപ്പാ സുധീർ കുട്ടിയ്ക്ക് സമ്മാന പൊതി സമ്മാനിച്ചു. സമ്മാനം വാങ്ങി ബാപ്പായ്‌ക്കൊപ്പം അൽപ സമയം ചിലവഴിച്ച ശേഷമാണ് കുട്ടി ട്യൂഷനു പോകാനായി ഇറങ്ങിയത്. ഈ യാത്ര കുട്ടിയുടെ മരണയാത്രമായി മാറുകയായിരുന്നു. നാടിനെ നടുക്കിയ ദാരുണ ദുരന്തമായി സജാദിന്റെ മരണം മാറുകയും ചെയ്തു. സജാദിന്റെ അപ്രതീക്ഷിത മരണത്തിൽ നാടും, നാട്ടുകാരും ഒരു പോലെ ഞെട്ടിയിരിക്കുകയാണ്.

തിരുവാർപ്പ് മുസ്ലീം പള്ളിയുടെ സമീപത്തെ വീട്ടിൽ നിന്നും ട്യൂഷൻ സെന്ററിലേയ്ക്കു പോകാൻ ഇറങ്ങിയ കുട്ടിയാണ് ഒറ്റയടിപ്പാലത്തിൽ നിന്നും വീണ് മരിച്ചത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നു നടത്തിയ തിരച്ചിലിനൊടുവിൽ അഗ്നിരക്ഷാ സേനാംഗങ്ങളിൽ ഒരാളാണ് തോട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ച് പ്രാഥമിക പരിശോധന പൂർത്തിയാക്കി, മോർച്ചറിയിലേയ്ക്കു മാറ്റി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ബന്ധുക്കൾക്കു വിട്ടു നൽകും. ഖബറടക്കം പിന്നീട്.

Hot Topics

Related Articles