പത്തനംതിട്ട: ചിട്ടയനുസരിച്ച് ഗണപതി സ്തുതിയില്‍ തുടങ്ങി പാരമ്പര്യ തിരുവാതിര ശീലുകളായ വന്ദനം, കൂരിരൂട്ടും, കുറത്തിപ്പാട്ട് എന്നിവയിലേക്ക്. ശബരിമലയില്‍ നൃത്താര്‍ച്ചനയുമായി കൊച്ചു കലാകാരികള്‍ എത്തിയത് ഭക്തര്‍ക്ക് സന്തോഷക്കാഴ്ചയായി. തിരുവനന്തപുരം വെഞ്ഞാറമൂട് ജീവ കലാ സാംസ്‌കാരിക മണ്ഡലത്തിലെ കുട്ടികലാകാരികളാണ് തിരുവാതിര കളിയുമായി സന്നിധാനത്ത് എത്തിയത്. ഇത് മൂന്നാം തവണയാണ് ജീവകല സാംസ്‌കാരിക വേദി തിരുവാതിരയുമായി ശബരിമലയില്‍ എത്തുന്നത്. തിരുവാതിര കളി കൂടാതെ സന്നിധാനത്ത് ശിങ്കാരിമേളവും കൊട്ടിക്കയറി. നെയ്യാറ്റിന്‍കര ബാലഭദ്ര സമിതിയാണ് സന്നിധാനത്ത് ശിങ്കാരിമേളം അവതരിപ്പിച്ചത്.
ജീവകല നൃത്താധ്യാപിക നമിത സുധീഷാണ് തിരുവാതിര ചിട്ടപ്പെടുത്തിയത്. 2017 തിരുവോണത്തിനും 2020 ജനുവരി പുതുവര്‍ഷദിനത്തിലും ജീവകല ശബരിമലയില്‍ തിരുവാതിര അവതരിപ്പിച്ചിരുന്നു. പാരമ്പര്യ തിരുവാതിരകളിയെ പരിപോഷിപ്പിക്കുന്ന ജീവകലയുടെ ആഭിമുഖ്യത്തില്‍ ‘വരിക വാര്‍തിങ്കളെ’ എന്ന പേരില്‍ സംസ്ഥാനതല തിരുവാതിരകളി മത്സരം സംഘടിപ്പിച്ചു വരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബരിമലയില്‍ തിരുവാതിര കളിച്ച് വെഞ്ഞാറമൂട് ജീവകലയിലെ കുട്ടികള്‍. നടപ്പന്തലില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ അജിതന്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ വാര്യര്‍, ഉണ്ണിക്കൃഷ്ണന്‍ പോറ്റി, വി എസ് ബിജുകുമാര്‍ എന്നിവര്‍ പങ്കെടുത്തു. എസ് ആര്‍ ആര്‍ദ്ര, വി എസ് നിരഞ്ജന, ആര്‍ ഏകാദശി, എസ് അമേയ കൃഷ്ണ, ജെ എസ് നൈനിക, എല്‍ കെ ശ്രീലക്ഷ്മി, നീലാംബരി മഹാലക്ഷ്മി, എസ് അനന്തിക, വി എസ് അഹല്യ, എ എസ് ഭാഗ്യലക്ഷ്മി, സി വി അപൂര്‍വ, എന്‍ ഗൗരി കൃഷ്ണ, എസ് എസ് ആത്മികകൃഷ്ണ എന്നിവരാണ് തിരുവാതിര അവതരിപ്പിച്ചത്.