കോട്ടയം : രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി സെപ്തംബർ 10 ന് കുറവിലങ്ങാട് ബസ് സ്റ്റാൻഡിലുള്ള ഗാന്ധിസ്ക്വയർ സന്ദർശിച്ച്, ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി പ്രസംഗിക്കുമെന്ന്, ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാനും സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ ഡോ. ജോസ് മാത്യു അറിയിച്ചു. സെപ്തംബർ 10 ചൊവ്വാഴ്ച്ച രാവിലെ 10.45ന് ഗാന്ധിസ്ക്വയറിൽ എത്തുന്ന തുഷാർ ഗാന്ധിയ്ക്ക് ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും.
നിരവധി സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ജന്മം കൊടുത്ത കുറവിലങ്ങാട്ട് आज़ादी का अमृत महोलसव ആചരിക്കുന്നതിന്റെ ഭാഗമായി കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ മഹാത്മാഗാന്ധിയുടെ പൂർണ്ണകായ ഗ്ലാസ് മെറ്റൽ പ്രതിമ അനാച്ഛാദനം ചെയ്തത്, മഹാത്മാഗാന്ധിയുടെ 150 ജന്മവാർഷികം, ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികം, സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികം എന്നിവയുടെ സ്മരണയ്ക്കായിട്ടാണ് .ഈ വർഷം ഫെബ്രുവരി 7നാണ് കുറവിലങ്ങാട്ട് ഗാന്ധി പ്രതിമയും ഗാന്ധി സ്ക്വയറും സ്ഥാപിച്ചത്. ചടങ്ങുകളിൽ കെ. ഫ്രാസിസ് ജോർജ്ജ് എം പി, മോൻസ് ജോസഫ് എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി തുടങ്ങിയവർ പങ്കെടുക്കും.