കൂരോപ്പട:
നാടിൻ്റെ വികസനത്തിന് ജനകീയ കൂട്ടായ്മ അനിവാര്യമാണെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനാ പദ്ധതി പ്രകാരം അനുവദിച്ച 4.93 ലക്ഷം രൂപാ ഉപയോഗിച്ച് നിർമ്മിക്കുന്ന കൂരോപ്പട പഞ്ചായത്തിലെ 13, 14, 15, 16, 17 വാർഡുകളിലൂടെ കടന്ന് പോകുന്ന റോഡുകളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു തോമസ് ചാഴികാടൻ. സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, ഫാ. ജോൺ കൊച്ചുമലയിൽ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ റ്റി.എം.ജോർജ്, ബെറ്റി റോയി, അനീഷ് പന്താക്കൻ, അമ്പിളി മാത്യൂ, അനിൽ കൂരോപ്പട, രാജമ്മ ആഡ്രൂസ്, ഷീലാ മാത്യൂ, ദീപ്തി ദിലീപ്, റ്റി.ജി മോഹനൻ, എക്സിക്യുട്ടീവ് എൻജിനിയർ സുമാ.പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. 8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൻ്റെ നിർമ്മാണം ജനുവരിയോടെ പൂർത്തീകരിക്കും. 5 വർഷത്തേക്കുള്ള റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഉറപ്പ് വരുത്തും.
നാടിൻ്റെ വികസനത്തിന് യോജിച്ച മുന്നേറ്റം അനിവാര്യം: തോമസ് ചാഴികാടൻ
Advertisements