തോമസ് ചാഴികാടന്റെ ‘ജീപ്പിടിച്ചെന്ന്’ മനോരമയും മാതൃഭൂമിയും; എനിക്ക് അങ്ങനൊരു ജീപ്പില്ലെന്ന് ചാഴികാടൻ; ഓർമ്മ പുതുക്കി എംപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ

കോട്ടയം: മുൻ എം.എൽ.എയും കോട്ടയം എം.പിയുമായ തോമസ് ചാഴികാടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. 1996 ലെ ഒരു വാർത്ത… സ്വന്തമായി ജീപ്പിലാത്ത എന്റെ ജീപ്പ് തട്ടി ഒരാൾക്ക് പരിക്കുപറ്റിയന്ന്.. അന്നത്തെ ഓരോ ആരോപണങ്ങൾ.. ഇന്ന് ഓർക്കുമ്പോൾ അതെല്ലാം ഒരു തമാശ..
ശനിയാഴ്ച വൈകിട്ടോടെയാണ് തോമസ് ചാഴികാടൻ എം.പി തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പഴയ രണ്ട് വാർത്തയുടെ കട്ടിംങ് പങ്കു വച്ചത്. 1996 ജൂലായ് പത്തിന് മാതൃഭൂമിയിലും മനോരമയിലും വന്ന രണ്ട് വാർത്തകളായിരുന്നു ഇദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിൽ പങ്കു വച്ചത്.

Advertisements

ഏറ്റുമാനൂർ കുരിശുപള്ളിയ്ക്കു സമീപം വൃദ്ധയെ ജീപ്പ് ഇടിച്ചെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. ഇടിച്ചത് അന്ന് എം.എൽ.എയായിരുന്ന തോമസ് ചാഴികാടന്റെ ജീപ്പാണെന്നും വാർത്ത വന്നിരുന്നു. ഈ വാർത്തയുടെ കട്ടിംങുകൾ സഹിതമാണ് ഇദ്ദേഹം ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ഇതിന്റെ അടിയിൽ രസകരമായ കമന്റുകൾ സഹിതം ആളുകൾ നിറഞ്ഞിട്ടുണ്ട്. നിരവധി കമന്റുകളാണ് മാധ്യമങ്ങളെ വിമർശിച്ച് ഇവിടെ വന്നിരിക്കുന്നത്.

Hot Topics

Related Articles