കേരളത്തിലെ ധാതുമണല്‍ സ്വകാര്യമേഖലയ്ക്കു മൊത്തത്തില്‍ എഴുതിക്കൊടുക്കാനുള്ള നീണ്ട ചരിത്രമാണ് യുഡിഎഫിനുള്ളത് : മാത്യു കുഴല്‍നാടന്‍റെ ആരോപണത്തിനെതിരെ  തോമസ് ഐസക് 

തിരുവനന്തപുരം : മാത്യു കുഴല്‍നാടന്‍റെ ആരോപണത്തിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കേരളത്തിലെ ധാതുമണല്‍ സ്വകാര്യമേഖലയ്ക്കു മൊത്തത്തില്‍ എഴുതിക്കൊടുക്കാനുള്ള നീണ്ട ചരിത്രമാണ് യുഡിഎഫിനുള്ളത് എന്ന് തോമസ് ഐസക് പറഞ്ഞു.

Advertisements

അതിനെ ചെറുത്തു തോല്‍പ്പിച്ച പാരമ്പര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളത്. കുഴല്‍നാടൻ ചെയ്യേണ്ടത് ശ്രീ. ഏ.കെ. ആന്‍റണിയോട് പോയി ഇതേക്കുറിച്ചു ചോദിക്കുക. വേണമെങ്കില്‍ പുതുപ്പള്ളിയില്‍ പോയി കല്ലറയില്‍ ഒരു ചോദ്യക്കുറിപ്പു വെയ്ക്കുകയുമാകാം. അതുമല്ലെങ്കില്‍ സ്വകാര്യ ധാതുമണല്‍ ഖനനം നയമായി സ്വീകരിച്ച കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തോട് ചോദിക്കുകയുമാകാം.വളഞ്ഞു മൂക്കു പിടിക്കണ്ട.കർത്താവിനു കരിമണല്‍ ഖനനം കൊടുക്കാൻ നേരെ ഇറങ്ങിയതാണ് യുഡിഎഫിന്‍റെ ചരിത്രമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

തോട്ടപ്പള്ളി പൊഴിയില്‍ നിന്നു മണല്‍ ശേഖരിക്കുന്നതും, വേർതിരിച്ച്‌ ഇല്‍മനേറ്റ് എടുക്കുന്നതും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ KMML-ഉം, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ IRE-ഉം ആണ്. 50 ശതമാനം വീതമാണ് ഇരുസ്ഥാപനങ്ങള്‍ക്കുമുള്ള അവകാശം. KMML സംസ്കരിക്കുന്ന ഇല്‍മനേറ്റ് പൂർണ്ണമായും ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണത്തിന് ഉപയോഗിക്കും. ബാക്കി വരുന്നത് IRE വഴിയാണ് വിപണനം നടത്തുക. IRE സംസ്കരണ ഫാക്ടറി അല്ല. അവർ മിനറലുകള്‍ വേർതിരിച്ചെടുത്ത് വിദേശത്തും നാട്ടിലും വില്‍ക്കുന്ന കമ്ബനിയാണ്. കേരളത്തിലെ ഒരു സ്വകാര്യ സംരംഭമായ CMRL-നു വില്‍ക്കുന്നതും ഈ രീതിയിലാണ്. യുഡിഎഫ് ഭരിക്കുമ്ബോഴും എല്‍ഡിഎഫ് ഭരിക്കുമ്ബോഴും ഇതാണു പ്രവർത്തന രീതി. അങ്ങനെ ഇല്‍മനേറ്റ് CMRL-ന് വിറ്റതിന് ഒത്താശ ചെയ്തതിന്റെ പ്രതിഫലമാണുപോലും വീണയുടെ കമ്ബനിക്കുള്ള സേവന കരാർ എന്ന ഒരു നരേറ്റീവ് ഉണ്ടാക്കാൻ കൊണ്ടുപിടിച്ച ശ്രമമാണ് മാത്യു കുഴല്‍നാടൻ ചെയ്യുന്നത്.

കേരളത്തിലെ ധാതുമണല്‍ സ്വകാര്യമേഖലയ്ക്കു മൊത്തത്തില്‍ എഴുതിക്കൊടുക്കാനുള്ള നീണ്ട ചരിത്രമാണ് യുഡിഎഫിനുള്ളത്. അതിനെ ചെറുത്തു തോല്‍പ്പിച്ച പാരമ്ബര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളത്. Gopakumar Mukundan എഴുതിയ കുറിപ്പ് ഈ ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു.

“• എന്നെല്ലാം യുഡിഎഫ് അധികാരത്തില്‍ വന്നിട്ടുണ്ടോ അന്നെല്ലാം കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കം നടന്നിട്ടുണ്ട്.

• കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കാൻ 1995 മുതല്‍ യുഡിഎഫ് ശ്രമം തുടങ്ങിയതാണ്

• 2001- 2006 കാലത്തെ യുഡിഎഫ് സർക്കാരിന്റെ സമയത്ത് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ -തൃക്കുന്നപ്പുഴ തീരത്ത് സ്വകാര്യ മേഖലയ്ക്കു പ്രാമുഖ്യമുള്ള സംയുക്ത സംരംഭത്തിനു ഖനനാനുമതി നല്‍കാൻ നടത്തിയ നീക്കങ്ങളും അതുയർത്തിയ ജനകീയ സമരവും ആരും മറക്കാൻ വഴിയില്ല

• ആറാട്ടുപുഴ – തൃക്കുന്നപ്പുഴ തീരത്ത് ഖനനാനുമതി നല്‍കി ക്കൊണ്ട് 2003 മെയ് 5-നു സർക്കാർ ഉത്തരവ് ഇറക്കിയതിനു എതിരായി വലിയ സമരം ഉയർന്നു വന്നു. മെയ് മാസം 16-നു ആലപ്പുഴ മുതല്‍ ആറാട്ടുപുഴ വരെ 4 5 കി. മി സ്ഥലത്ത് പതിനായിരങ്ങള്‍ അണി നിരന്ന മനുഷ്യക്കോട്ട നടന്നു.

• സമരം കഴിഞ്ഞു ഒരാഴ്ച കഴിയും മുൻപ്, 22.5.2003-ല്‍ തൃക്കുന്നപ്പുഴ വില്ലേജിലെ 4 ബ്ലോക്കുകളുടെ സ്വകാര്യ ഖനനത്തിനു കേന്ദ്രാനുമതിക്ക് കത്തയക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്.

• 2002 ഒക്ടോബർ 22 നാണ് യുഡിഎഫ് സർക്കാർ കായംകുളം പൊഴിക്കു വടക്ക് ആലപ്പുഴ തീരത്ത് സ്വകാര്യ -സംയുക്ത സംരംഭങ്ങള്‍ക്ക് കരിമണല്‍ ഖനനാനുമതി നല്‍കാൻ നയപരമായി തീരുമാനിച്ചത്.

• എന്നാല്‍ ഇതിനു മുൻപുതന്നെ, അധികാരത്തില്‍ വന്നു ഏതാനും മാസങ്ങള്‍ക്കുള്ളില്‍, 2001 ആഗസ്റ്റ് 8-നു ആലപ്പുഴ തീരത്ത് സ്വകാര്യ ഖനനം അനുവദിക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാന വ്യവസായ സെക്രട്ടറി കേന്ദ്ര ഖനി വകുപ്പിന് കത്തയച്ചിരുന്നു.

• 2004 ഡിസംബർ 26-നു ഉണ്ടായ സുനാമിയില്‍ ആറാട്ടുപുഴ -തൃക്കുന്നപ്പുഴ തീരത്ത് 39 പേർ മരിച്ചു. 1500 വീടുകള്‍ പുനർ നിർമ്മി ക്കേണ്ടി വന്നു. ഈ ദുരന്തനു ശേഷവും ഈ തീരത്തെ സ്വകാര്യ ഖനന നീക്കവുമായി യു .ഡി.എഫ് സർക്കാർ മുന്നോട്ടു പോയി.

• 2005 അവസാനം ആയപ്പോഴേക്കും ആറാട്ടുപുഴ, തൃക്കുന്നപ്പുഴ വില്ലജുകളിലെ 13 ബ്ലോക്കുകള്‍ക്ക് ഇവർ കേന്ദ്ര സർക്കാരില്‍ നിന്നും ഖനനാനുമതി നേടി. ആറാട്ടുപുഴ-തൃക്കുന്നപ്പുഴ തീരത്തിന്റെ പരിസ്ഥിതി ദുർബലാവസ്ഥയാണ് ഖനനത്തെ എതിർക്കുന്നതിനു കാരണമായത്. സുനാമി ഈ ആശങ്ക ബലപ്പെടുത്തുകയും ചെയ്തു.ഇതൊന്നും യു.ഡി.എഫിനെ പിന്തിരിപ്പിച്ചില്ല. അവർ 1995-ല്‍ തുടങ്ങിയ നീക്കമാണിത്.

• കേന്ദ്രാനുമതി ലഭിച്ച 13 ബ്ലോക്കുകളില്‍ ഖനനം നടത്താൻ വേണ്ട നടപടികള്‍ എടുക്കണം എന്ന് ആവശ്യപ്പെട്ടു CMRL 2005 ഡിസംബർ 28-നു സംസ്ഥാന സർക്കാരിനു കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ സമയം ആയപ്പോഴേയ്ക്കും കേരളം മറ്റൊരു പൊതു തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങി.

• 2006 ല്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍വന്നു. 2007ല്‍ പുതിയൊരു വ്യവസായ നയം എല്‍ഡിഎഫ് കൊണ്ടുവന്നു. സ്വകാര്യ സംയുക്ത സംരംഭങ്ങള്‍ക്ക് ധാതു മണല്‍ ഖനനത്തിന് അനുമതി നല്‍കില്ല എന്ന് പ്രഖ്യാപിച്ചു. പരമാവധി മൂല്യ വർധനവില്‍ ഊന്നി, പരിസ്ഥിതി സംരക്ഷിച്ചുള്ള സമീപനമാകും ധാതു മണല്‍ മേഖലയില്‍ സ്വീകരിക്കുക എന്ന് നയം വ്യക്തമാക്കി. ടൈറ്റാനിയം ലോഹ നിർമ്മാണത്തിനു വേണ്ട ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുകയും ടൈറ്റാനിയം അധിഷ്ഠിത വ്യവസായ ശ്രുംഖല ഉണ്ടാക്കുകയുമാണ് ലക്ഷ്യം എന്നും ഈ നയം വ്യക്തമാക്കി.

• ധാതു മണല്‍ വിനിയോഗം സംബന്ധിച്ച ഏറ്റവും സമഗ്രമായ സമീപനമായിരുന്നു ഇത്. ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ CMRL-നു ഖനനാനുമതി നിഷേധിച്ചു സംസ്ഥാന സർക്കാർ കത്ത് നല്‍കി.

• ഇതിനെതിരെ CMRL കേന്ദ്ര ഖനി വകുപ്പിന് റിവിഷൻ ഹർജി കൊടുത്തു. ഖനനാനുമതി നിഷേധിച്ചത് കേന്ദ്ര നയത്തിനു വിരുദ്ധമാണെന്നും ഈ സമീപനം ധാതുമണല്‍ രംഗത്തെ മത്സരാധിഷ്ടിത വികസനത്തെ തടയും എന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഉത്തരവുകള്‍ കേന്ദ്ര കോണ്‍ഗ്രസ് സർക്കാർ റദ്ദാക്കി.

• 2009 നവംബർ 30 നായിരുന്നു കേന്ദ്ര ഖനി വകുപ്പിന്റെ ഈ തീരുമാനം. 2010 ഡിസംബർ 15-നു വീണ്ടും ഈ അപേക്ഷകള്‍ നിരസിച്ച്‌ സർക്കാർ ഉത്തരവിറക്കി. ഈ ഉത്തരവിനെതിരെ CMRL കേരള ഹൈക്കോടതിയില്‍ ഹർജി നല്‍കി.

• 2013 ഫെബ്രുവരി 21-നു കോടതി വിധി വന്നു. ഖനനാനുമതി നിരസിച്ച സർക്കാർ ഉത്തരവ് കോടതി റദ്ദാക്കി. സമരത്തെ തുടർന്നു 4 ബ്ലോക്കുകള്‍ക്ക് നല്‍കിയ അനുമതി മരവിപ്പിച്ചിരുന്നു. ഈ ഉത്തരവും കോടതി റദ്ദാക്കി. മറ്റൊരു 16 അപേക്ഷകള്‍ തീർപ്പാക്കാതെ സർക്കാരില്‍ ഉണ്ടായിരുന്നു. ഇവയടക്കം മുഴുവൻ ഖനനാനുമതി അപേക്ഷകളും 6 മാസത്തിനകം പുനപരിശോധിച്ച്‌ തീരുമാനം എടുക്കാൻ കോടതി ഉത്തരവായി.

• സമരം ശക്തിപ്പെട്ടു. യുഡിഎഫ് നീക്കം നടന്നില്ല. 2016 മുതല്‍ ഇപ്പോള്‍ വരെ ഇടതുപക്ഷ സർക്കാരാണല്ലോ? ഇതുവരെ സ്വകാര്യ ഖനന അനുമതി നടന്നിട്ടുമില്ല.

• ഇതിനിടെ കഴിഞ്ഞ കൊല്ലം കേന്ദ്രസർക്കാർ മൈനർ മിനറല്‍ ലൈസൻസിങ് നിയമം ഭേദഗതി ചെയ്തു. സ്വകാര്യ ഖനനം അനുവദിക്കാൻ കേന്ദ്ര സർക്കാരിനു അധികാരം കൊടുത്തുകൊണ്ടുള്ള ഭേദഗതി. സംസ്ഥാന സർക്കാർ ഔദ്യോഗികമായി എതിർത്തതിനെ തുടർന്നാണ് ഈ ഭേദഗതി പിൻവലിച്ചത്.

അപ്പോള്‍ കുഴല്‍നാടൻ ചെയ്യേണ്ടത് ശ്രീ. ഏ.കെ. ആന്റണിയോട് പോയി ഇതേക്കുറിച്ചു ചോദിക്കുക. വേണമെങ്കില്‍ പുതുപ്പള്ളിയില്‍ പോയി കല്ലറയില്‍ ഒരു ചോദ്യക്കുറിപ്പു വെയ്ക്കുകയുമാകാം. അതുമല്ലെങ്കില്‍ സ്വകാര്യ ധാതുമണല്‍ ഖനനം നയമായി സ്വീകരിച്ച കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തോട് ചോദിക്കുകയുമാകാം.

വളഞ്ഞു മൂക്കു പിടിക്കണ്ട.

കർത്താവിനു കരിമണല്‍ ഖനനം കൊടുക്കാൻ നേരെ ഇറങ്ങിയതാണ് യുഡിഎഫിന്റെ ചരിത്രം.

ഈ കുഴല്‍നാടൻ ആൻ്റണിയോടു പോയി ചോദിക്ക്.”

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍റെ ആരോപണത്തിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കേരളത്തിലെ ധാതുമണല്‍ സ്വകാര്യമേഖലയ്ക്കു മൊത്തത്തില്‍ എഴുതിക്കൊടുക്കാനുള്ള നീണ്ട ചരിത്രമാണ് യുഡിഎഫിനുള്ളത് എന്ന് തോമസ് ഐസക് പറഞ്ഞു. അതിനെ ചെറുത്തു തോല്‍പ്പിച്ച പാരമ്ബര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളത്. കുഴല്‍നാടൻ ചെയ്യേണ്ടത്…

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.