കോട്ടയം : തിരുവാർപ്പിലെ ബസ് സമരം, ചർച്ചയിൽ തീരുമാനമാകാതെ പിരിഞ്ഞു. ബസ് ഉടമയും ജീവനക്കാരും തമ്മിലുള്ള പ്രശ്നം തൊഴിൽ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പരിഹരിക്കാൻ വിളിച്ച ചർച്ച പരാജയപ്പെട്ടു.
Advertisements
കലക്ടറേറ്റിൽ ലേബർ ഓഫീസറിന്റെ നേതൃത്വത്തിൽ സിഐടിയു പ്രവർത്തകരെയും, ബസ് ഉടമ രാജ്മോഹനെയും, ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അംഗങ്ങളെയും ചേർത്തു നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നത്തെ ചർച്ച പരാജയപ്പെട്ടതോടെ നാളെ രാവിലെ 10.30 ന് വീണ്ടും വിഷയത്തിൽ ചർച്ച തുടരും.