തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമനിധി ബില്ലിന് നിയമസഭയുടെ അംഗീകാരം; ക്ഷേമനിധി ബില്ലിന് മഹാത്മാഗാന്ധിയുടെയും അയ്യന്‍കാളിയുടെയും പേര് നല്‍കണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കപ്പെട്ടില്ല

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമ പദ്ധതിയ്ക്ക് നിയമസാധുത നല്‍കുന്ന ബില്ലിന് നിയമസഭയുടെ അംഗീകാരം. 202021 ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍ സഭ ഐക്യകണ്‌ഠേന പാസാക്കി. സഭാ സമ്മേളനത്തിന്റെ ആദ്യനാള്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച ബില്ലാണ് സബ്ജക്ട് കമ്മിറ്റി പരിശോധനയ്ക്കുശേഷം ഇന്നലെ സഭ വീണ്ടും പരിഗണിച്ചത്. ഇതുകൂടാതെ മൂന്നു ബില്ലും സഭ അംഗീകരിച്ചു.

Advertisements

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെയും പരിധിയില്‍ തൊഴിലാളികളാണ് പദ്ധതിയിലെ അംഗങ്ങള്‍. രണ്ട് തൊഴിലുറപ്പ് പദ്ധതികളിലുമായി രജിസ്റ്റര്‍ ചെയ്ത 40 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൊഴിലുറപ്പ് നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത് തൊഴിലുറപ്പ് കാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളതും 18നും 55നും വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നേടാം. 60 വയസ്സുവരെ അംശാദായം അടച്ചിട്ടുള്ളതും 60 വയസ്സ് കഴിയുന്നവരുമായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കും. അംഗങ്ങള്‍ മരിച്ചാല്‍ ആശ്രിതര്‍ക്കും ധനസഹായം ലഭിക്കുമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. അതേസമയം ക്ഷേമനിധി ബില്ലിന് മഹാത്മാഗാന്ധിയുടെയും അയ്യന്‍കാളിയുടെയും പേര് നല്‍കണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കപ്പെട്ടില്ല.

കെട്ടിട നിര്‍മാണാനുമതി വൈകിപ്പിക്കുന്നതുമൂലമുള്ള തടസ്സങ്ങള്‍ ഒഴിവാക്കാനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് സാധുത ഉറപ്പാക്കാനുള്ള നിയമ ഭേദഗതി നിര്‍ദേശങ്ങള്‍ അടങ്ങിയ ബില്ലുകളും സഭ പസാക്കി. അപകടസാധ്യത കുറഞ്ഞ കെട്ടിടങ്ങള്‍ക്ക് സ്വയം സാക്ഷ്യപത്രം സഹിതം കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള അപേക്ഷ നല്‍കാമെന്ന് ബില്ലുകളില്‍ വ്യവസ്ഥ ചെയ്യുന്നു. അതിന്മേല്‍ അഞ്ച് ദിവസത്തിനകം കൈപ്പറ്റുസാക്ഷ്യപത്രം തദ്ദേശ സ്ഥാപന സെക്രട്ടറി നല്‍കണം. ഈ സാക്ഷ്യപത്രം പെര്‍മിറ്റായി കരുതി നിര്‍മാണം ആരംഭിക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

സാംക്രമിക രോഗം പടരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികളില്‍ ആവശ്യമായ മാറ്റം വരുത്തി പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിന് സഹായകമാകുന്ന നിലയില്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് പകരം കൊണ്ടുവന്നതാണ് പാസായ മറ്റൊരു ബില്ല്. കേരള ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് ആക്ടില്‍ അനിവാര്യമായ 14 ഭേദഗതികള്‍ ഉള്‍ക്കൊള്ളുന്ന കേരള നഗര-ഗ്രാമാസൂത്രണ ഭേദഗതി ബില്ലും സഭ അംഗീകരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.