മലപ്പുറം: ചുങ്കത്തറയിലെ അവിശ്വാസ പ്രമേയത്തെ കൂറുമാറി അനുകൂലിച്ച പഞ്ചയാത്തംഗം നുസൈക്ക് സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി. കൂറുമാറിയ പഞ്ചായത്തംഗത്തിന്റെ ഭർത്താവിനാണ് സി.പി.എം ഏരിയാ സെക്രട്ടറി ടി.രവീന്ദ്രന്റെ ഭീഷണി. അൻവറിനോടൊപ്പം നിന്നാല്‍ ഭാവിയില്‍ ഗുരുതരമായ വിഷയം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്.
പാർട്ടിയെ കുത്തിയാണ് പോകുന്നത് ഓർത്തു വച്ചോ. ഗുരുതരമായ ഭവിഷത്ത് ഉണ്ടാവും. ഒരു ദാക്ഷണ്യവും നിന്നോടോ നിന്റെ കുടുംബത്തിനോടോ ഉണ്ടാവില്ല. ഞങ്ങള്‍ ഇനി ഒരുങ്ങി നില്ക്കും. സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറിയാണ് പറയുന്നത്. കരുതിയിരുന്നോയെന്നും ടി.രവീന്ദ്രൻ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഭീഷണിപ്പെടുത്തിയതല്ലെന്ന് സി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ വിശദീകരിച്ചു. കൂറുമാറില്ലന്ന് ഉറപ്പ് തന്നിട്ട് ലംഘിച്ചപ്പോള്‍ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്നും. അവിശ്വാസ പ്രമേയത്തിനു മുമ്പുള്ളതാണ് ഫോണ്‍ വിളിയെന്നും അദ്ദേഹം വിശദീകരിച്ചു.