മുഖസൗന്ദര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പുരികങ്ങള്‍. എത്ര സമയമെടുത്ത് ഒരുങ്ങിയാലും പുരികം കട്ടിയില്ലെങ്കില്‍ എന്തോ ഒരു കുറവുള്ളതുപോലെ മിക്കവരുടെയും മുഖത്ത് തോന്നിക്കാറുണ്ട്. പുരികത്തിന് കട്ടി തോന്നിക്കാനായി ഐബ്രോ പെൻസില്‍, ഐബ്രോ ജെല്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നവരും ധാരാളമുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള സാധനങ്ങള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ വിചാരിക്കുന്ന ഫലം കിട്ടില്ല. ഈ മാര്‍ഗങ്ങളൊന്നുമില്ലാതെ പുരികം എങ്ങനെ നാച്വറലായി ഭംഗിയുള്ളതും കട്ടിയുള്ളതുമാക്കാം എന്നതിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഇത് ശരിയായി ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പുരികം ത്രെഡ് ചെയ്യേണ്ട ആവശ്യം പോലും വരുന്നില്ല. ഇത് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
ആവണക്കെണ്ണ – ഒന്നര ടേബിള്‍സ്പൂണ്‍
സിഡര്‍വുഡ് എസൻഷ്യല്‍ ഓയില്‍ – 12 തുള്ളി
തയ്യാറാക്കേണ്ട വിധം
വെളിച്ചെണ്ണ, ആവണക്കെണ്ണ, സിഡര്‍വുഡ് എസൻഷ്യല്‍ ഓയില്‍ എന്നിവ യോജിപ്പിച്ച് ഒരു ബോട്ടിലില്‍ നന്നായി അടച്ച് സൂക്ഷിക്കുക. വെളിച്ചെണ്ണയും ആവണക്കെണ്ണയും കോള്‍ഡ് പ്രസ്‌ഡ് തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. ഇതില്‍ ഗുണങ്ങള്‍ കൂടുതലാണ്. വേഗം ഫലം കിട്ടാനും സഹായിക്കും.
ഉപയോഗിക്കേണ്ട വിധം
രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് ഈ എണ്ണ കുറച്ചെടുത്ത് പുരികത്ത് തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. രാവിലെ വീര്യം കുറഞ്ഞ ഏതെങ്കിലും ഫേസ്‌വാഷോ പയറുപൊടിയോ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഇത് ഒന്നിടവിട്ട ദിവസങ്ങളിലാണ് ചെയ്യേണ്ടത്.