തിരുവനന്തപുരം ജില്ലയിലെ ഈ 3 സ്കൂൾക്ക് നാളെ അവധി

തിരുവനന്തപുരം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പെടുന്ന മൂന്ന് സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. കൊഞ്ചിറവിള യു പി സ്കൂൾ, വെട്ടുകാട് എൽ പി സ്കൂൾ, ഗവൺമെന്റ് എം എൻ എൽ പി സ്കൂൾ വെള്ളായണി എന്നിവിടങ്ങളിലാണ് നാളെ അവധി.

Advertisements

അതേസമയം സംസ്ഥാനത്ത് തുടർച്ചയായി പെയ്‌ത ശക്തമായ മഴയ്ക്ക് ശമനമായി. ചുരുക്കം സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുകയും ചെയ്തു. ഇന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. 

Hot Topics

Related Articles