ന്യൂയോര്‍ക് : 2020 ലെ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം, മൂന്ന് വര്‍ഷമായി ചൈനയുമായി വൻ സൈനിക സമ്മര്‍ദ്ദമാണുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍.”കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സ്ഥിതി നോക്കുകയാണെങ്കില്‍, തീര്‍ത്തും അസാധാരണമായ അവസ്ഥയാണെന്ന് കാണാൻ സാധിക്കും. ചൈനയുമായുള്ള കോണ്‍ടാക്റ്റുകള്‍ തടസ്സപ്പെട്ടു, ചൈന സന്ദര്‍ശനങ്ങള്‍ നടക്കുന്നില്ല, കൂടാതെ ഉയര്‍ന്ന സൈനിക സംഘര്‍ഷവുമുണ്ട്.”ജയശങ്കര്‍ പറഞ്ഞു.ന്യൂയോര്‍ക്കിലെ കൗണ്‍സില്‍ ഓഫ് ഫോറിൻ റിലേഷൻസില്‍ ഇന്ത്യയിലെ മുൻ യുഎസ് അംബാസഡര്‍ കെന്നത് ജസ്റ്ററുമായുള്ള സംഭാഷണത്തിലായിരുന്നു വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം.
കരാറുകള്‍ ലംഘിച്ചുകൊണ്ടുള്ള അതിര്‍ത്തിയിലെ സൈനിക വിന്യാസം ഇന്ത്യ ചൈന ബന്ധത്തെ പൂര്‍ണ്ണമായി ബാധിച്ചു, കരാറുകള്‍ ലംഘിച്ച ഒരു രാജ്യവുമായി സാധാരണ ബന്ധം പുനസ്ഥാപിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു .’ചൈന എന്തിനാണ് ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് അവര്‍ ഒരിക്കലും പറയുകയില്ലെന്നും മന്ത്രി പരിഹസിച്ചു.2020 ലെ നിയന്ത്രണ രേഖയിലെ (എല്‍എസി) ഏറ്റുമുട്ടലിനു മുമ്ബും ശേഷവും ചൈനയുടെ വിദേശ കാര്യ മന്ത്രി വാങ് യി യുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ ചൈനയുടെ വിശദീകരണങ്ങളൊന്നും തൃപ്തികരമായിരുന്നില്ലെന്നും ഡോ. ജയശങ്കര്‍ പറഞ്ഞു.’വിവിധ സമയങ്ങളില്‍, ചൈന വ്യത്യസ്തമായ വിശദീകരണങ്ങളാണ് നല്‍കിയിട്ടുള്ളത്, അവയൊന്നും സ്വീകാര്യമായിരുന്നില്ല. ” ജയശങ്കര്‍ പറഞ്ഞു.