കൊല്‍ക്കത്ത : നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രവർത്തി സ്ഥാനം രാജിവെച്ചു. 2019-ല്‍ ജാദവ്പുരില്‍ നിന്നാണ് മിമിയെ ലോക്സഭയിലേക്ക് തിരഞ്ഞെടുത്തത്.മണ്ഡലത്തിലെ പാർട്ടി നേതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് മിമിയുടെ രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്കാണ് അവർ രാജിക്കത്ത് കൈമാറിയത്. എന്നാല്‍, ലോക്സഭാ സ്പീക്കർക്ക് രാജി കൈമാറിയിട്ടില്ല. മമതയുടെ നിർദേശത്തിനനുസരിച്ച് മുന്നോട്ടുപോകുമെന്ന് അവർ വ്യക്തമാക്കി.
രാഷ്ട്രീയം തനിക്ക് പറ്റിയ മേഖലയല്ലെന്നും മിമി ചക്രവർത്തി രാജിക്കത്ത് കൈമാറിയ ശേഷം പ്രതികരിച്ചു. ‘രാഷ്ട്രീയം എിക്കുള്ളതല്ല. ഞാൻ ഒരു അഭിനേതാവ് കൂടിയാണ്. രണ്ട് മേഖലയിലും എനിക്ക് ഉത്തരവാദിത്വമുണ്ട്. രാഷ്ട്രീയത്തില്‍ വന്നാല്‍ നിങ്ങള്‍ നല്ലത് ചെയ്താലും ഇല്ലെങ്കിലും നിങ്ങളെ നല്ലതായും മോശമായും ചിത്രീകരിക്കും. എന്റെ പ്രശ്നങ്ങള്‍ മമതാ ബാനിർജിയോട് സംസാരിച്ചിട്ടുണ്ട്’, മിമി ചക്രവർത്തി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022-ല്‍ താൻ രാജിക്കൊരുങ്ങിയതാണെന്നും അന്ന് മമതാ ബാനർജി പറഞ്ഞ് പിന്തിരിപ്പിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു. കാലവധി കഴിയുന്നതുവരെ കാത്തിരിക്കാനായിരുന്നു അന്ന് ദീദി പറഞ്ഞത്. ഒരിക്കല്‍ കൂടി താൻ ദീദിക്ക് മുന്നില്‍ രാജിക്കാര്യം അവതരിപ്പിച്ചിട്ടുണ്ട്. രാജിക്കത്ത് കൈമാറുകയും ചെയ്തു. ദീദി പറഞ്ഞതിന് ശേഷം താൻ തുടർനടപടികള്‍ പൂർത്തിയാക്കുമെന്നും മിമി ചക്രവർത്തി പറഞ്ഞു.