തൃശൂർ : ചെന്ത്രാപ്പിന്നി ചുപ്പി മാളിൽ പ്രവർത്തിക്കുന്ന ഡിന്നീസ് സൂപ്പർ മാർക്കറ്റിൻ്റെ സ്റ്റോർ റൂമിനാണ് തീ പിടിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. സൂപ്പർ മാർക്കറ്റിലെ ജീവനക്കാർ ചായ തിളപ്പിക്കുന്നതിനായി ഗ്യാസ് അടുപ്പ് കത്തിച്ചപ്പോഴാണ് തീപിടുത്തമുണ്ടായത്. സ്റ്റോർ റൂമിലെ പലചരക്ക് സാധനങ്ങളിലേക്കും തീ ആളിപടർന്നു.
Advertisements
ഉടൻ തന്നെ തൊട്ടടുത്ത ബ്യൂട്ടി പാർലറിലെ അതിഥി തൊഴിലാളി ഗ്യാസ് സിലിണ്ടർ പുറത്തേക്ക് വലിച്ചിട്ട് തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. തീയണക്കാൻ ശ്രമിക്കുന്നതിനിടെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിക്ക് നിസാര പരിക്കേറ്റു. നാട്ടികയിൽ ഫയർഫോഴ്സും, കയ്പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു. അവസരോചിതമായി ഇടപെട്ട് തീയണക്കാൻ ശ്രമിച്ച ജീവനക്കാരെ എസ്.ഐ കൃഷ്ണപ്രസാദ് അനുമോദിച്ചു.