തൃശൂരിൽ വീടിനുള്ളിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ഗുരുതര പരിക്ക്

തൃശ്ശൂർ : കൈപ്പറമ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്. പരിക്കേറ്റ ഗൃഹനാഥനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടുനില വീട്ടിൽ മുകളിലെ നിലയിൽ താമസിക്കുന്ന വിജയനാണ് 80 % പൊള്ളലേറ്റത്.

Advertisements

ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്നതോടെ എല്ലാവരും പുറത്തിറങ്ങുകയായിരുന്നു.
എന്നാൽ താഴത്തെ നിലയിൽ നിന്നും ഗ്യാസ് സിലിൻ്റർ ഉൾപ്പെടെ സാധനങ്ങൾ മാറ്റുന്നതിന്നിടെയാണ് തീ താഴത്തേയ്ക്കും പടർന്ന് വിജയനു ഗുരുതരമായി പൊള്ളലേറ്റത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചതെങ്കിലും, വീടു പൂർണ്ണമായും തകർന്നു.

Hot Topics

Related Articles