വടക്കാഞ്ചേരിയില്‍ വയോധികയുടെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി; ഗുരുതര പരിക്ക്

തൃശ്ശൂർ: വടക്കാഞ്ചേരിയില്‍ വയോധികയുടെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്. തൃശൂർ വടക്കാഞ്ചേരി കുന്നംകുളം പാതയില്‍ ഒന്നാം കല്ല് ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. പുതുവീട്ടില്‍ നബീസ (68)യ്ക്കാണ് പരിക്ക് പറ്റിയത്. കുന്നംകുളത്തേക്ക് പോകാൻ ബസ് കാത്തിരിക്കുകയായിരുന്നു ഇവർ.

Advertisements

എന്നാല്‍ കുന്നംകുളത്തേക്കുള്ള ബസിലായിരുന്നില്ല ഇവർ കയറിയത്. ബസ് മാറിപ്പോയെന്ന് മനസിലാക്കി തിരികെ ഇറങ്ങിയപ്പോള്‍ ബസില്‍ നിന്ന് വീണു. വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് വയോധികയുടെ കാലിനു മുകളില്‍ കയറിയിറങ്ങുകയായിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Hot Topics

Related Articles