തൃശ്ശൂർ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും ഷാപ്പിൽ പോയി : സി പി എം  പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് ലോക്കല്‍ കമ്മിറ്റിയില്‍ പ്രതിഷേധം ; രണ്ടു പേർ രാജി വച്ചു

തൃശൂര്‍: കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും കള്ള് ഷാപ്പില്‍ പോയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ പ്രതിഷേധം. പ്രസിഡന്റിനെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് രണ്ട് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.മുന്‍ പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി അംഗവുമായ മനോജ് വലിയപറമ്പില്‍, പൊഞ്ഞനം ബ്രാഞ്ച് സെക്രട്ടറി എം എന്‍ സുമിത്രന്‍ എന്നിവരാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാജിവെച്ചത്. പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും കള്ള് ഷാപ്പില്‍ പോയ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് സുമിത്രന്‍ ജില്ലാ നേതൃത്വത്തേയും ഏരിയ കമ്മിറ്റിയേയും സമീപിച്ചിരുന്നു. ഇതിന് പിന്നാലെ അടിയന്തിര ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ നടപടിയെടുക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.

കഴിഞ്ഞ ഇരുപതാം തിയതിയായിരുന്നു കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ കള്ള് ഷാപ്പില്‍ പോയത്. ഷാപ്പിലിക്കുന്ന സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. പ്രസിഡന്റ് രാജിവെക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു.

Hot Topics

Related Articles