തൃശൂർ കൊടുങ്ങല്ലൂരിൽ വിഷവാതകം കഴിച്ച് കുടുംബത്തിന്റെ ആത്മഹത്യ; നിർണ്ണായക വിവരങ്ങൾ പുറത്ത്; വിഷവാതകം വാങ്ങിയത് ഓൺലൈനിൽ നിന്ന്

തൃശൂർ: ജില്ലയിൽ കുടുംബത്തിന്റെ ആത്മഹത്യയിൽ നിർണ്ണായകമായ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടു.
രാവിലെയാണ് സോഫ്ട്വെയർ എൻജിനിയറായ ആസിഫും ഭാര്യയും രണ്ട് പെൺമക്കളുമടങ്ങിയ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുപേരെയും വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

ആത്മഹത്യക്കായി ആസിഫ് , കാത്സ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഓൺലൈൻ വഴി വാങ്ങിയതായാണ് വിവരം. മുറിയിലെ പാത്രത്തിൽ കാത്സ്യം കാർബണേറ്റും സിങ്ക് ഓക്‌സൈഡും കൂട്ടി കലർത്തിയ നിലയിൽ കണ്ടെത്തി. ഈ പാത്രം അടച്ചിട്ട വാതിലിനോട് ചേർത്തുവെച്ച നിലയാണുള്ളത്. ഇതിൽ നിന്നുമുണ്ടായ വിഷവാതകം ശ്വസിച്ചതാണ് നാല് പേരുടേയും മരണത്തിന് കാരണമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഷവാതകം പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂർണമായി തടയുകയും ചെയ്തിട്ടുണ്ട്. വാതിൽ തുറക്കുന്നവർ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് അപകടമുണ്ടാക്കരുതെന്ന് കുറിപ്പുമുണ്ടായിരുന്നു. സാമ്ബത്തിക പ്രതിസന്ധിയുണ്ട് എന്ന് സൂചിപ്പിക്കുന്ന കത്ത് പൊലീസ് കണ്ടെടുത്തു.

40 വയസുള്ള ആസിഫ് അമേരിക്കയിലെ ഒരു ഐ ടി കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്. ഏറെ നാളായി വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്. . ഒരു കോടിയിലേറെ രൂപ മുടക്കിയാണ് ആസിഫ് വീട് പണിതത്. അടുത്തിടെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. ഇതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ആസിഫെന്നാണ് വീട്ടുകാർ പറയുന്നത്. വീട്ടിലെ മറ്റംഗങ്ങൾ താഴത്തെ നിലയിലും ആസിഫും ഭാര്യയും മക്കളും മുകൾ നിലയിലുമാണു താമസിച്ചിരുന്നത്.

രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് താഴെയുള്ളവർ മുറിയിൽ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. ഒടുവിൽ അയൽക്കാരെത്തി മുകൾ നിലയിൽ കയറി ജനലിലൂടെ നോക്കിയപ്പോഴാണ് എല്ലാവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്

Hot Topics

Related Articles