ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് തുര്‍ക്കി: സിറിയയെ സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും : റെജബ് തയ്യിപ് എര്‍ദോഗന്‍

തുർക്കി : ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റെജബ് തയ്യിപ് എര്‍ദോഗന്‍ കഴിഞ്ഞ നവംബര്‍ 15നാണ് പ്രഖ്യാപിച്ചത്. അസര്‍ബൈജാനില്‍ നിന്നുള്ള വിമാനയാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി സര്‍ക്കാര്‍ ഇസ്രയേലുമായി ഒരു ബന്ധവും തുടരില്ല. ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യത്തില്‍ ഉറച്ച്‌ നില്‍ക്കുന്നു. ഭാവിയിലും ഇതില്‍ മാറ്റമുണ്ടാകില്ലെന്നും എര്‍ദോഗന്‍ പറഞ്ഞിരുന്നു.അതിനു പിന്നാലെ പുതിയ വാര്‍ത്തകള്‍ കൂടി പുറത്തുവരികയാണ്. കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്നാണ് പുതിയ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.

Advertisements

ഭരണപ്രതിസന്ധിയിലായ സിറിയയില്‍ കയറി ഇസ്രയേല്‍ സൈന്യം രൂക്ഷമാക്കുകയും ഇസ്രയേല്‍ അധിനിവേഷ ഗോലാന്‍ കുന്നുകളടങ്ങുന്ന പ്രദേശങ്ങള്‍ പിടിച്ചടക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഇസ്രയേലിനെതിരെ നേരിട്ടുള്ള യുദ്ധപ്രഖ്യാപനമാണ് പ്രസിഡന്റ് എര്‍ദോഗന്‍ നടത്തിയിരിക്കുന്നത്. സിറിയയെ സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നാണ് എര്‍ദോഗന്റെ പ്രസ്താവന. പിന്നാലെ കടുത്ത ഭാഷയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനവും വന്നതോടെ പുതിയ യുദ്ധക്കളം ഒരുങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.ഇസ്രയേലിന്റെ സമീപത്തെ ഒഫാനിയ, ക്വനീത്ര, അല്‍-ഹമീദിയ, അല്‍-സംദാനിയ അല്‍-ഗര്‍ബിയ, ഖഹ്താനിയ എന്നീ പ്രദേശങ്ങളിലുള്ള സിറിയക്കാര്‍ വീടിനുള്ളില്‍ തന്നെ തുടരാനാണ് ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിറിയന്‍ ഭരണകൂടത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് പ്രദേശത്ത് ഒരു ബഫര്‍ സോണ്‍ സ്ഥാപിക്കാന്‍ ഇസ്രയേല്‍ സൈന്യം തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം. 1974-ല്‍ സിറിയയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗോലാന്‍ കുന്നുകളില്‍ ഒരു ബഫര്‍ സോണ്‍ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ സേനയോട് ഉത്തരവിട്ടിട്ടുണ്ട്. ഇറാന്റെയും ഹിസ്ബുള്ളയുടെയും ഇടപെടലിനെ തുടര്‍ന്ന് നടക്കാതിരുന്ന സ്വപ്നം സിറിയയിലെ ഭരണമാറ്റത്തിന്റെ പശ്ചാത്തലം മുതലെടുത്ത് അതിവേഗമാണ് ഇസ്രയേല്‍ നടപ്പാക്കുന്നത്.ഇസ്രയേലും അമേരിക്കയും തുര്‍ക്കിയും നല്‍കിയ പിന്തുണയിലാണ് സിറിയന്‍ പ്രതിപക്ഷ സേന മിന്നല്‍ മുന്നേറ്റം നടത്തി ഭരണം പിടിച്ചിരിക്കുന്നത്. പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ പിന്തുണച്ചിരുന്ന റഷ്യയും ഇറാനും അമേരിക്കന്‍ ചേരി ഒരുക്കിയ കെണിയില്‍ വീഴാതെ സംയമനം പാലിച്ചതോടെ വലിയ രക്തച്ചൊരിച്ചിലാണ് ഒഴിവായത്.

യുക്രെയിന് പുറമെ സിറിയയിലും റഷ്യയെ യുദ്ധത്തില്‍ തളച്ചിടാമെന്ന പാശ്ചാത്യ ബുദ്ധിയാണ് ഇവിടെ പാളി പോയിരിക്കുന്നത്. അസദിന് അഭയം നല്‍കിയ റഷ്യ യുക്രെയിനിലെ കണക്ക് തീര്‍ത്തിട്ട് സിറിയയില്‍ ഇടപെടാം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. റഷ്യയ്ക്ക് നിരവധി സൈനിക താവളങ്ങളുള്ള സിറിയയില്‍ അത് തുടരുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.റഷ്യ ഇടപെടാതിരുന്നതാണ് ഇസ്രയേലിന് സിറിയയിലെ ഭൂമി പിടിച്ചെടുക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. ഇത് അസദ് ഭരണം അട്ടിമറിച്ചവരെ പിന്തുണച്ച തുര്‍ക്കിക്കും അപ്രതീക്ഷിത പ്രഹരമാണ്. ഇതോടെയാണ് എര്‍ദോഗന്റെ യുദ്ധ പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്. അസദിന്റെ ഭരണം അവസാനിച്ചതോടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കരാര്‍ ഇതോടെ അവസാനിച്ചെന്നും സിറിയന്‍ സൈനികര്‍ തങ്ങളുടെ പ്രദേശങ്ങള്‍ ഉപേക്ഷിച്ചതായും അതിനാല്‍ ഇസ്രയേല്‍ ഏറ്റെടുക്കുകയാണെന്നുമാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖാപിച്ചിരിക്കുന്നത്.നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ഗോലാന്‍ കുന്നുകളുടെ ഇസ്രയേല്‍ അധിനിവേശ പ്രദേശത്തിന് സമീപമുള്ള പ്രദേശങ്ങള്‍ പിടിച്ചെടുത്തത്. ഈ മേഖലകളെ സൈനിക മേഖലകളായി പ്രഖ്യാപിച്ച ഇസ്രയേല്‍ സ്‌കൂളുകള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. അല്‍-അസദ് കുടുംബത്തിന്റെ 50 വര്‍ഷത്തെ അധികാരത്തിന്റെ അന്ത്യം കുറിക്കുന്ന പ്രതിപക്ഷത്തിന്റെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ദമാസ്‌കസിലെ തെരുവ് വീഥികളില്‍ വെടിവെപ്പും ആര്‍പ്പുവിളിയുമായി രംഗത്തിറങ്ങിയ സിറിയക്കാര്‍ ഇസ്രയേലിന്റെ നീക്കം കണ്ട് അന്തംവിട്ടിരിക്കുകയാണ്. ആ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് ഉയരുന്നത്.സിറിയയില്‍ നടപ്പായത് അമേരിക്കയുടെയും ഇസ്രയേലിന്റെയും അജണ്ടകളാണ്. റഷ്യയും ഇറാനും പ്രതിരോധിക്കുമെന്ന അവരുടെ കണക്ക് കൂട്ടലുകള്‍ മാത്രമാണ് തെറ്റി പോയത്.

ആ തെറ്റിന് ഇനി വലിയ വില സിറിയ എന്ന രാജ്യം മാത്രമല്ല ഇസ്രയേലും അമേരിക്കയും കൊടുക്കേണ്ടി വരും. കാരണം സിറിയന്‍ ഭരണം പിടിച്ച വിമതര്‍ ജയിലുകളില്‍ നിന്നും തുറന്ന് വിട്ടിരിക്കുന്നത് കൊടും ഭീകരരെയാണ്. ഇവര്‍ ഇസ്രയേലിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുമെന്നും ഉറപ്പാണ്. തുര്‍ക്കിയുടെ പൂര്‍ണ പിന്തുണ അവര്‍ക്ക് ഉണ്ടാവുകയും ചെയ്യും.കഴിഞ്ഞ മേയില്‍ തുര്‍ക്കി ഇസ്രയേലിനുമേല്‍ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നയതന്ത്ര ബന്ധം തുടര്‍ന്നിരുന്നു. ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ കഴിഞ്ഞ വര്‍ഷം തുര്‍ക്കി തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു.

Hot Topics

Related Articles