ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് രാജീവ് രവിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനായ ഏറ്റവും പുതിയ ചലച്ചിത്രം തുറമുഖത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാർച്ച് പത്തിന് തിയേറ്ററുകളിൽ എത്തും. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.
1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ‘മട്ടാഞ്ചേരി മൊയ്തു’ എന്ന കഥാപാത്രമായാണ് നിവിൻ ചിത്രത്തിൽ എത്തുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ എന്നിവരും ചിത്രത്തിലുണ്ട്.
രാജീവ് രവി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഗോപൻ ചിദംബരനാണ്. എഡിറ്റിങ് -ബി. അജിത്കുമാർ, കലാസംവിധാനം -ഗോകുൽ ദാസ്, സംഗീതം -ഷഹബാസ് അമൻ.
തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന ചിത്രത്തിൽ ജോസ് തോമസ് സഹനിർമാതാവാണ്.
ഡിസൈൻ -ഓൾഡ് മോങ്ക്സ്, ഡിസ്ട്രിബ്യൂഷൻ ലീഡ് -ബബിൻ ബാബു, ഓൺലൈൻ പ്രൊമോഷൻ -അനൂപ് സുന്ദരൻ, പി.ആർ.ഒ. – എ.എസ്. ദിനേശ്, ആതിര, മാർക്കറ്റിങ് പ്ലാൻ -ബിനു ബ്രിങ്ഫോർത്ത്.