എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പര്യടനം നാലാം ദിവസത്തിലേക്ക് : ആവേശത്തോടെ സ്ഥാനാർത്ഥിയെ ഏറ്റെടുത്ത് പ്രവർത്തകർ

കോട്ടയം : എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പര്യടനം നാലാം ദിവസത്തിലേയ്ക് കടക്കുന്നു. നാളെ കുറവിലങ്ങാട് മണ്ഡലത്തിലാണ് പര്യടനം.ഇന്ന് രാവിലെ ഏറ്റുമാനൂർ മണ്ഡലത്തിൽ വിവിധ വോട്ടർമാരുമായി സൗഹൃദ സംഗമം നടന്നു ശേഷം കുമരകം മണ്ഡലം പര്യടനം മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു.ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ പ്രകാശ് ബാബു പര്യടനം ഉത്ഘാടനം ചെയ്തു.നരേന്ദ്രമോദിയുടെയും സ്ഥാനാർഥിയുടെയും കട്ട്ഔട്ടുകൾ സ്ഥാപിച്ച 20 ലധികം ഓട്ടോ റിക്ഷകൾ പര്യടനത്തിന് നിറം പകരുന്നു.തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി അദ്ദേഹത്തിന്റെ മാതാവ് പ്രീതി നടേശൻ മണ്ഡലത്തിൽ വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തു വരുന്നു.

Advertisements

Hot Topics

Related Articles