ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി തുഷാർ വെള്ളാപ്പള്ളി ; “മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ പാർട്ടിയെ എൻ.ഡി.എയിൽ എത്തിക്കാനായി ചർച്ചകൾ നടക്കുന്നു” ; തൃശ്ശൂർ ഉൾപ്പെടെ 7 സീറ്റുകൾ ആവശ്യപ്പെട്ട് തുഷാർ

ദില്ലി: ബിജെപി അഖിലേന്ത്യ പ്രസിഡന്‍റ് ജെ.പി. നദ്ദയും ബിഡിജെഎസ് അധ്യക്ഷനും കേരള എൻഡിഎ ഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയുമായി കൂടി കാഴ്ച നടത്തി. ഡൽഹിയിൽ വെച്ചായിരുന്നു കൂടി കാഴ്ച. മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ പാർട്ടിയെ എൻ.ഡി.എയിൽ എത്തിക്കാനായി ചർച്ചകൾ നടന്നു വരുന്നതായി തുഷാർ നദ്ദയെ അറിയിച്ചു എന്നാണ് ലഭിക്കുന്ന സൂചന.

Advertisements

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് മത്സരിച്ച സീറ്റുകൾ കൂടാതെ അധിക സീറ്റുകളും ആവശ്യപ്പെടും. ഇക്കുറി ബിഡിജെഎസ് ഏഴ് സീറ്റുകളാണ് ആവശ്യപ്പെടുന്നത്. വയനാട്, ചാലക്കുടി, തൃശ്ശൂർ ,കോട്ടയം ,ഇടുക്കി, മാവേലിക്കര, ആലത്തൂർ എന്നിവയാണ് ആ മണ്ഡലങ്ങൾ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നരേന്ദ്രമോഡി സർക്കാരിന്‍റെ  വികസന പദ്ധതികൾ കേരളത്തിലെ ഓരോ വീടുകളിലും ജനഹൃദയങ്ങളിലും എത്തിക്കുവാനും അതുവഴി അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച വിജയം കൈവരിക്കാൻ സാധിക്കുമെന്നും ഇരുവരും നടത്തിയ ചർച്ചയിൽ പ്രത്യാശ പ്രകടിപ്പിച്ചു.

വരും ദിവസങ്ങളിൽ ശക്തമായ ക്യാമ്പയിനുകൾ നടത്തുവാനും അതിന് ഉതകുന്ന തന്ത്രങ്ങൾ മെനയുവാനും എൻ.ഡി എ യുടെ വിശാലമായ യോഗം കേരളത്തിൽ  ചേരുവാനും തീരുമാനിച്ചു. നെൽ , റബർ കർഷകർക്കും താങ്ങു വിലയ്ക്ക് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും നദ്ദയ്ക്കു നൽകിയ നിവേദനത്തിൽ തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മോദി സർക്കാർ നടപ്പിലാക്കിയ കേരളത്തിലെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ വലിയ പ്രവർത്തനങ്ങളും, പ്രചരണവും , ഭവന സന്ദർശനത്തിലൂടെ നടത്തുമെന്നും ഇരുവരും അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.