വയനാട്: നരഭോജി കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ട തോമസിന് അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ചവന്നിട്ടില്ല എന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. തോമസിന് വയനാട് മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ വൈകിയാണ് ലഭിച്ചത് എന്ന പരാതിയെ പാടേ നിഷേധിച്ച് കൊണ്ടുള്ള റിപ്പോർട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ മുൻപാകെയാണ് സമർപ്പിച്ചത്.
കടുവയുടെ ആക്രമണത്തിൽ കാലിനടക്കം നിരവധി ശരീരഭാഗങ്ങളിൽ മുറിവേറ്റ തോമസിന് ചികിത്സ ലഭിച്ചതിൽ പോരായ്മകളുള്ളതായി മകളടക്കം ആരോപണമുന്നയിച്ചിരുന്നു. എന്നാൽ വയനാട് മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുവയുടെ ആക്രമണത്തിൽ ധാരാളം മുറിവുകൾ രൂപപ്പെടുകയും ഇത് വഴി അമിതരക്തസ്രാവം ഉടലെടുക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ സർജൻമാരും സീനിയർ ഡോക്ടർമാരും അടക്കം കണ്ട് പരിചരണം നൽകി സ്റ്റെബിലൈസ് ചെയ്ത ശേഷമാണ് രോഗിയെ 108 ആംബുലൻസ് മുഖാന്തരം കോഴിക്കോട് മെഡിക്കൽ കോളേജിലേയ്‌ക്കെത്തിച്ചത്. ഇതിനിടയിൽ ഹൃദയസംബന്ധമായ രോഗം മൂലമാണ് രോഗി ഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങിയത്. അമിത രക്തസ്രാവം മൂലമുണ്ടായ ഷോക്കാണ് മരണകാരണെമന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുള്ളതെന്നും ഡിഎംഇയുടെ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.