ഗർഭകാലത്ത് ചർമ്മത്തിന് ഇരുണ്ട നിറമോ, കാരണം ഇതാണ്; പ്രതിവി​ധി

ഗർഭാവസ്ഥയിൽ ശരീരത്തിന് പല വിധത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നു. ശാരീരികമായി മാത്രമല്ല മാനസികപരമായും പല വിധത്തിലുള്ള മാറ്റങ്ങളും ശരീരത്തിൽ സംഭവിക്കുന്നു. എന്നാൽ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ വളരെ പ്രകടമായതായിരിക്കും. ചിലരിൽ ഹോർമോൺ വ്യത്യാസങ്ങൾ ചർമ്മത്തിന്റെ നിറത്തിൽ വരെ മാറ്റങ്ങൾ വരുത്തുന്നതിന് കാരണമാകുന്നു. ചിലരിൽ ചർമ്മത്തിന്റെ പല ഭാഗങ്ങളിലും കറുപ്പ് നിറം വർദ്ധിക്കുന്നു. പലപ്പോഴും ഇത് പല വിധത്തിലുള്ള പ്രതിസന്ധികളാണ് നിങ്ങളിൽ ഉണ്ടാക്കുന്നു. ഇത്തരത്തിൽ ഉണ്ടാവുന്ന പിഗ്മെന്റേന് പരിഹാരം കാണുന്നതിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

Advertisements

ഒരിക്കലും ഗർഭാവസ്ഥയിൽ ഗർഭസ്ഥശിശുവിന് പ്രതിസന്ധി ഉണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും സൗന്ദര്യത്തിനായി ചെയ്യരുത്. ഇത് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾ പരിഹരിക്കുന്നതിന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല. ഇതിന് പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. ഇത്തരം കാരണങ്ങൾ അറിഞ്ഞാൽ അത് പരിഹരിക്കാൻ മാർഗ്ഗങ്ങൾ അതിൽ തന്നെ ഉണ്ടാവും. ചിലർ അമിതമായി വെയിൽ കൊള്ളുന്നത് ഇത്തരം അവസ്ഥകൾ വർദ്ധിക്കാൻ കാരണമാകുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗർഭാവസ്ഥയിൽ ശരീരം പല മാറ്റങ്ങളിലൂടെയും സഞ്ചരിക്കുന്നു. ഹൈ പിഗ്മെന്റേഷന്റെ ഭാഗമായാണ് പലപ്പോഴും ഇത്തരം മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാവുന്നത്. ഇത് ഗർഭകാലം ഓരോ മാസം പിന്നിടുമ്പോഴും ചിലരിൽ വർദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. പുതിയ രീതിയിലുള്ള ഒരു സൗന്ദര്യസംരക്ഷണ ഉപാധികളും ഇതിന് വേണ്ടി പരീക്ഷിക്കരുത്. എപ്പോഴും ഓർക്കേണ്ടത് നിങ്ങളേക്കാൾ കുഞ്ഞിന്റെ കൂടി ആരോഗ്യമാണ് എന്നതാണ് സത്യം.

എവിടെയൊക്കെ കറുപ്പ് കാണുന്നു

ഗർഭാവസ്ഥയിൽ ശരീരത്തിന്റെ ഏതൊക്കെ ഭാഗത്താണ് കറുപ്പ് നിറം കാണപ്പെടുന്നത് എന്നത് കൂടി അറിഞ്ഞിരിക്കാം. കാരണം ഇത്തരം ഭാഗങ്ങൾ പ്രസവവുമായി വളരെ അടുത്ത ബന്ധമുള്ളവയാണ്. ശരീരത്തിന്റെ ഏതൊക്കെ ഭാഗത്താണ് ഇത്തരം മാറ്റങ്ങൾ കാണപ്പെടുന്നത് എന്ന് നോക്കാം.

മുഖത്ത്

നിങ്ങളുടെ മുഖത്താണ് ആദ്യം ഇത്തരം മാറ്റങ്ങൾ കാണപ്പെടുന്നത്. മുഖത്ത് ഇരുണ്ട നിറം ഉണ്ടാവുന്നു. എന്നാൽ എല്ലാ ഗർഭിണികൾക്കും ഇത്തരം മാറ്റങ്ങൾ കാണപ്പെടണം എന്നില്ല. ഈ ഇരുണ്ട നിറം പ്രസവശേഷവും നിങ്ങളുടെ മുഖത്ത് കുറച്ച് മാസത്തേക്ക് ഉണ്ടാവുന്നു.

സ്തനങ്ങളിലെ മാറ്റങ്ങൾ

സ്തനങ്ങളിൽ പല വിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടാവുന്നു. ഇതിൽ പ്രധാനപ്പെട്ടതാണ് നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗത്തുണ്ടാവുന്ന കറുപ്പ് നിറം. ഇത് മുൻപില്ലാത്തതു പോലെ കറുപ്പ് നിറത്തിൽ കാണപ്പെടുന്നു. ഇതെല്ലാം പ്രസവത്തോടെ വീണ്ടും മാറുന്നു.

സ്വകാര്യഭാഗങ്ങൾ

സ്വകാര്യഭാഗങ്ങളിലും ഇത്തരം മാറ്റങ്ങൾ കാണപ്പെടുന്നു. വജൈനൽ എരിയ, മുട്ടുകാൽ, കൈമുട്ടുകൾ, കക്ഷം എന്നീ ഭാഗങ്ങളിലും ഇത്തരത്തിൽ കറുപ്പ് നിറം കാണപ്പെടുന്നു. ഇതെല്ലാം ഗർഭത്തിന്റെ ലക്ഷണങ്ങൾ തന്നെയാണ്.

മറുകിന്റെ നിറം

നിങ്ങളുടെ മുഖത്തോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തോ ഉള്ള മറുകിന് കറുപ്പ് നിറം കൂടുതൽ തോന്നുന്നുവോ? ഇതും ഗർഭകാലത്തുണ്ടാവുന്ന മാറ്റങ്ങളിൽ പ്രധാനപ്പെട്ടതാണ്. മറുകിന് മാത്രമല്ല മുഖത്തുണ്ടാവുന്ന ഫ്രക്കിൾസിനും ഇത്തരം മാറ്റങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നു.

എങ്ങനെ ഇല്ലാതാക്കാം

പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ് ഈ കറുപ്പ് നിറം. അതുകൊണ്ട് തന്നെ അതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് പലരും ശ്രദ്ധിക്കുക. എന്നാൽ പലപ്പോഴും ഇത്തരം മാറ്റങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നത് പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ കൂടിയാണ്. എന്നാൽ യാതൊരു വിധത്തിലുള്ള പാർശ്വഫലവും ഇല്ലാതെ തന്നെ ഇത്തരം മാറ്റങ്ങളെ നമുക്ക് ഇല്ലാതാക്കാം. അതിനായി സഹായിക്കുന്ന മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കൂടുതൽ വെയിൽ കൊള്ളുന്നത്

കൂടുതൽ വെയിൽ കൊള്ളുന്നവരിൽ ഈ പ്രശ്‌നം വളരെയധികം വില്ലനായി മാറുന്നുണ്ട്. ഇത് ചർമ്മത്തിന് കൂടുതൽ കറുപ്പ് നിറം വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി വെയിൽ കൊള്ളുന്നത് പരമാവധി കുറക്കാൻ ശ്രദ്ധിക്കുക. രാവിലെ ഇളം വെയിൽ കൊള്ളുന്നത് നല്ലതാണ് എന്നാൽ അതിനു ശേഷമുള്ള വെയിൽ ഇത്തരം പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നു.

സൺസ്‌ക്രീൻ ഉപയോഗിക്കാം

എന്നാൽ പുറത്ത് പോവുമ്പോൾ എന്തുകൊണ്ടും സൺസ്‌ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കാരണം ഇത്തരം അവസ്ഥകൾക്ക് മാറ്റം വരുത്തുന്നതിനും സൂര്യപ്രകാശത്തിൽ നിന്നുണ്ടാവുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു സൺസ്‌ക്രീൻ. അതുകൊണ്ട് സൺസ്‌ക്രീൻ ഉപയോഗിക്കാൻ പരമാവധി ശ്രദ്ധിക്കുക.

ഫോളിക് ആസിഡ് ഭക്ഷണം

ചില ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണത്തിന്റെ അഭാവമാണ് പലപ്പോഴും ശരീരത്തിൽ കറുപ്പ് നിറം വർദ്ധിക്കുന്നതിന് കാരണമാവുന്നത് എന്നതാണ്. എന്നാൽ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളിൽ ഉണ്ടാവുന്ന കറുപ്പ് നിറത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

സൗന്ദര്യ വർദ്ധക വസ്തുക്കൾ

ഒരു കാരണവശാലും ചർമ്മത്തിന് നിറം നൽകുന്ന തരത്തിലുള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കരുത്. കാരണം ഇത് പല വിധത്തിൽ കുഞ്ഞിനും അമ്മക്കും ദോഷം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം വസ്തുക്കൾ ചർമ്മത്തിലെ കറുപ്പ് മാറ്റാൻ ഉപയോഗിക്കുമ്പോൾ അത് അൽപം ശ്രദ്ധിച്ച് മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ. ഇതെല്ലാം ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നവയാണ്.

ഡോക്ടറെ സമീപിക്കുക

ഇത്തരത്തിൽ കറുപ്പ് നിറം വർദ്ധിക്കുകയാണെങ്കിൽ നിങ്ങൾ ഡോക്ടറെ സമീപിക്കാൻ ശ്രദ്ധിക്കുക. കാരണം ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ചികിത്സകൾ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമായി കാണാൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ അതുണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. അതുകൊണ്ട് ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ഇതിന് പരിഹാരം കാണാൻ ശ്രമിക്കുക.

മുലയൂട്ടുന്നവരാണെങ്കിൽ

മുലയൂട്ടുന്നവരാണെങ്കിൽ പോലും ഇത്തരം കാര്യങ്ങൾ വളരെ ശ്രദ്ധിച്ച് മാത്രമേ ചെയ്യാവൂ. അല്ലെങ്കിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെക്കൂടി വളരെ ദോഷകരമായാണ് ബാധിക്കുക. അതുകൊണ്ട് ഒരു തരത്തിലുള്ള കോസ്‌മെറ്റിക്കുകളും ഇത്തരം അവസ്ഥയിൽ ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാൻ ഉപയോഗിക്കാൻ പാടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.